ന്യൂഡൽഹി: Republic Day 2022: റിപ്പബ്ലിക് ദിനത്തിനായുള്ള ഒരുക്കങ്ങൾ രാജ്യതലസ്ഥാനത്ത് തകൃതിയായി നടക്കുകയാണ്. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം കാര്യങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാണ്. കഴിഞ്ഞ രണ്ട് വർഷമായി റിപ്പബ്ലിക് ദിനത്തിന്റെ സമയത്ത് രാജ്യത്ത് കൊറോണ (Corona Virus) പകർച്ചവ്യാധി ഏറ്റവും കൂടുതൽ വ്യാപിക്കുകയാണ്. എങ്കിലും കോവിഡ് സംബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കനത്ത ജാഗ്രതയിലുമാണ്. ഈ സാഹചര്യത്തിലാണ് ഡൽഹി പൊലീസ് (Delhi Police) ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Republic Day Programmes| റിപ്പബ്ലിക്ക് ദിനത്തിന് ഡൽഹിയിൽ ആകാശ വിസ്മയം ഒരുക്കാൻ ആയിരം ഡ്രോണുകൾ


കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടിവരും (Covid protocol will have to be followed)


റിപ്പബ്ലിക് ദിന (Republic Day 2022) പരേഡിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ എടുക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമില്ല. പരിപാടിയിൽ പങ്കെടുക്കുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ഈ സമയത്ത് മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും അതീവ ജാഗ്രത പാലിക്കണം.


27,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട് (More than 27 thousand security personnel will be deployed)


റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് 27,000 ത്തിൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഡൽഹി പോലീസ് (Delhi Police) അറിയിച്ചു. ഇതിൽ 71 ഡിസിപിമാരും 213 എസിപിമാരും 713 ഇൻസ്പെക്ടർമാരും സൈനികരടക്കം സിആർപിഎഫിന്റെ 65 കമ്പനിയും  ഉൾപ്പെടുന്നു.


Also Read: അറിയാം Omicron ൽ നിന്ന് രക്ഷനേടാനുള്ള 5 ലളിതമായ ആയുർവേദ സമ്പ്രദായങ്ങൾ! 


15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കില്ല (Children below 15 years of age will not get entry)


രാവിലെ 7 മണി മുതൽ പ്രേക്ഷകർക്കുള്ള പ്രവേശനം ആരംഭിക്കുമെന്ന് ഡൽഹി പോലീസ് മാർഗ്ഗനിർദ്ദേശത്തിൽ അറിയിച്ചു. രണ്ട് ഡോസ് കൊവിഡ് വാക്സിൻ ഉള്ള ആളുകൾക്ക് മാത്രമാണ് പ്രവേശനം. അതുകൊണ്ടുതന്നെ വാക്സിനേഷൻ സർട്ടിഫിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡും സൂക്ഷിക്കേണ്ടത് ആവശ്യമാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.