Rajasthan Assembly Election 2023:  രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് ഭാരതീയ ജനതാ പാർട്ടിയും സംസ്ഥാനം ഭരിയ്ക്കുന്ന കോൺഗ്രസ് പാർട്ടിയും. ഇരു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Romantic Zodiac Sign: ഈ 5 രാശിക്കാർ വളരെ റൊമാന്‍റിക്, പങ്കാളിയെ ജീവനുതുല്യം സ്നേഹിക്കും  
 
ഇത്തവണ രാജസ്ഥാനിൽ ഭരണകക്ഷിയായ കോൺഗ്രസും കേന്ദ്രം ഭരിയ്ക്കുന്ന ഭാരതീയ ജനതാ പാർട്ടിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.  പരമ്പരാഗതമായി ഓരോ തവണയും സർക്കാർ മാറുന്നതിന് പേരുകേട്ടതാണ് രാജസ്ഥാൻ. എന്നാൽ, നിലവിലെ സാഹചര്യം അനിശ്ചിതത്വത്തിലാണ്, രണ്ട് പ്രധാന പാർട്ടികളിലും അവരുടെ തിരഞ്ഞെടുപ്പ് മത്സരത്തിനൊപ്പം ആഭ്യന്തര കലഹങ്ങളും ശക്തമാണ്. 


Also Read:  Chhattisgarh Polls 2023: ഛത്തീസ്ഗഡ് പിടിക്കാന്‍ കച്ചകെട്ടി BJP, പ്രചാരണത്തിന് രംഗത്തിറങ്ങുന്നത് ഈ 40 പേര്‍!!  


രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ട് നേതാക്കളുടെ ഭാവിയും ആളുകൾ ആകാംഷയോടെയാണ് കാത്തിരിയ്ക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നേതാക്കളായാ അശോക് ഗെഹ്‌ലോട്ടും മുൻ ഉപ മുഖ്യമന്ത്രി സച്ചൻ പൈലറ്റുമാണ് ഈ നേതാക്കള്‍. ഇരു നേതാക്കളുടെയും  ജൈത്രയാത്ര തടയേണ്ടത് ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ അനിവാര്യമാണ്. 


കഴിഞ്ഞ 25 വർഷമായി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ജോധ്പൂർ ജില്ലയിലെ സർദാർപുരയിൽ നിന്നുതന്നെയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇത്തവണയും ജനവിധി തേടുന്നത്. മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിക്ക് അനുകൂലമായ സീറ്റായ ടോങ്ക് അസംബ്ലി മണ്ഡലത്തിൽ നിന്ന് സച്ചിൻ പൈലറ്റിനെയും കോൺഗ്രസ് രംഗത്തിറക്കിയിട്ടുണ്ട്. 


അതേസമയം, കോണ്‍ഗ്രസ്‌ പാർട്ടിയുടെ ശക്തരായ നേതാക്കൾക്കെതിരെ ബിജെപി ശക്തരായ നേതാക്കളെ തന്നെയാണ് രംഗത്തിറക്കിയിരിയ്ക്കുന്നത്. 
 
2023-ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ, സർദാർപുര നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ മത്സരിക്കാൻ ജെഡിഎ (ജോധ്പൂർ ഡെവലപ്‌മെന്‍റ്   അതോറിറ്റി) മുൻ മേധാവി മഹേന്ദ്ര സിംഗ് റാത്തോഡിനെയാണ് ബിജെപി രംഗത്തിറക്കിയിരിയ്ക്കുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശംഭു സിംഗായിരുന്നു സർദാർപുര മണ്ഡലത്തിൽ അശോക്‌ ഗെഹ്ലോട്ടിന് എതിരാളി.  45500-ലധികം വോട്ടുകൾക്ക് ഗെഹ്‌ലോട്ട്  വിജയം നേടിയിരുന്നു.    


ടോങ്കിൽ സച്ചിൻ പൈലറ്റിനെതിരെ  നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ എംഎൽഎ അജിത് സിംഗ് മേത്തയെയാണ് ബിജെപി രംഗത്തിറക്കിയിരിയ്ക്കുന്നത്. 2013 മുതൽ 2018 വരെ ടോങ്കിൽ നിന്ന് ബിജെപി എം‌എൽ‌എയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് മേത്ത. എന്നാല്‍,  2018 ൽ യൂനുസ് ഖാനെ ടോങ്കിൽ നിന്ന് മത്സരിപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിയ്ക്കുകയായിരുന്നു.  


കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന ഇരു മണ്ഡലങ്ങളിലും വളരെ ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.