ബെംഗളൂരു: അങ്ങിനെ 140 കോടി ജനങ്ങളുടെ പ്രതീക്ഷകൾ പൂർത്തിയാക്കി ചന്ദ്രയാൻ-3 ലാൻറർ ചാന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.  അതേസമയം ചന്ദ്രനിൽ സോഫ്റ്റ് ലാൻറിങ്ങ് നടത്തുന്ന മൂന്നാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. അമേരിക്ക,റഷ്യ, ചൈന എന്നിവരാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻറിങ്ങ് നടത്തിയ മറ്റ് രാജ്യങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലത്തിന്റെ കണ്ടെത്തൽ ”ഭാവിയിലെ പര്യവേക്ഷണത്തിന് വളരെ പ്രധാനമാണ്”, ഇത് റോക്കറ്റുകൾക്കും ബഹിരാകാശ പേടകങ്ങൾക്കും ഇന്ധനത്തിന്റെ ഉറവിടമായി വർത്തിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഘനീഭവിച്ച ഐസിൻറെ സാന്നിധ്യവും, ദക്ഷിണ ധ്രുവത്തിലെ കൊടും തണുപ്പും ഇവിടെ ജലത്തിൻറെ ലഭ്യതയെ ചൂണ്ടിക്കാട്ടുന്നു. 


ALSO READ: Chandrayaan-3 Update: ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി


ദക്ഷിണ ധ്രുവത്തിൻറെ ഉപരിതലത്തിൽ ഗർത്തങ്ങളുണ്ട് ഇവയിൽ പലതിലേക്കും സൂര്യപ്രകാശം കടന്നു ചെന്നിട്ട് കോടാനുകോടി വർഷങ്ങളായത്രെ. ഇവിടുത്തെ താപനില -203 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും നാസ അവകാശപ്പെടുന്നു. ഇവിടെ നടത്തുന്ന പഠനങ്ങൾ ലോകത്തിലെ വലിയ നിരവധി കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നും ശാസ്ത്രഞ്ജർ വിശ്വസിക്കുന്നു. ചന്ദ്രയാൻ-1 ആണ് ചാന്ദ്രനിൽ ജലാംശം ഉണ്ടെന്ന് കണ്ടെത്തിയത്. 


2008-ൽ, ISRO ഒരു മൂൺ ഇംപാക്റ്റ് പ്രോബ് (എംഐപി) വികസിപ്പിച്ചെടുത്തു, അത് ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ചന്ദ്രയാൻ-1 ൽ നിന്ന് 2008 നവംബർ 14 ന് 20:06 IST ന് വേർപെടുത്തി, ഏകദേശം 25 മിനിറ്റിനു ശേഷം ആസൂത്രണം ചെയ്തതുപോലെ ഷാക്കിൾടൺ ക്രേറ്ററിന്റെ അരികിൽ തകർന്നു. ചാന്ദ്ര ദക്ഷിണധ്രുവത്തിലെ ഒരു ആഘാത ഗർത്തമാണ് ഷാക്കിൾട്ടൺ. ഈ ദൗത്യത്തോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഹാർഡ് ലാൻഡ് ചെയ്യുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഭൂമദ്ധ്യ രേഖയില്‍ നിന്നും ഏറെ അകലെയായി സ്ഥിതി ചെയ്യുന്നതിനാൽ തന്നെ ദക്ഷിണ ധ്രുവത്തിലെ ബഹിരാകാശ പേടകങ്ങളുടെ ലാൻറിങ്ങ് എപ്പോഴും പ്രയാസകരമാവാറുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.