പ്രതിരോധിച്ച് രവിശങ്കർ പ്രസാദ്; ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിൽ മൗനം എന്തുകൊണ്ട്?
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും എതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കേരളത്തിലും കർണാടകത്തിലും നടക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിൽ പുരോഗമനവാദികൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു.
ന്യൂഡൽഹി: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും എതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കേരളത്തിലും കർണാടകത്തിലും നടക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിൽ പുരോഗമനവാദികൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു.
അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് കൊലപാതകത്തിന്റെ ഉത്തരവാദി ആർ.എസ്.എസ് ആണെന്ന് രാഹുൽ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ നീതിപൂർവകമായ അന്വേഷണം നടക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതാണ്. പക്ഷേ, എന്തുകൊണ്ടാണ് പുരോഗമനവാദികളായ സുഹൃത്തുക്കൾ കേരളത്തിലും കർണാടകത്തിലും നടക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിൽ മൗനം ഭജിക്കുന്നതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
നേരത്തെ, ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ സന്തോഷം പ്രകടിപ്പിച്ച് ട്വിറ്ററിൽ അഭിപ്രായ പ്രകടനം നടത്തുന്നവരെ രവിശങ്കർ പ്രസാദ് വിമർശിച്ചിരുന്നു.