റായ്പൂർ: ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ ഭാര്യ മറ്റൊരു കോളിൽ. പിന്നെ ഒന്നും ചിന്തിച്ചില്ല quarantine കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന ഭർത്താവ് ആരുമറിയാതെ അവിടന്നു ചാടി വീട്ടിലെത്തി ഭാര്യയുടെ കൈ വെട്ടിമാറ്റി.   കേൾക്കുമ്പോൾ വിശ്വാസിക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും സംഭവം സത്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: വീട്ടിനുള്ളിലെ negativity അകറ്റാൻ.. ഇത് പരീക്ഷിക്കൂ... 


സംഭവം നടന്നത് ഛത്തീസ്ഗഢിലെ ജാഷ്പുർ ജില്ലയിലാണ്.  ലളിത് കോർവ എന്നയാളാണ് ഈ കൃത്യം നിർവഹിച്ചത്.  സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്തിരുന്ന ലളിത് കുറച്ചു ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.  നാട്ടിലെത്തിയ ഇയാളെ quarantine കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.


Also read: viral video: ഈ പാട്ടിൽ ഇങ്ങനൊരു ഡാൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ? 


ഇതിനിടെയാണ് ഇയാൾ പലതവണ ഭാര്യയെ ബന്ധപ്പെടാൻ ശ്രമിച്ചത്. പക്ഷേ ഒരിക്കൽപോലും ലളിത്തിന് ഭാര്യയോട് സംസാരിക്കാൻ ആയില്ല.  മിക്കപ്പോഴും ഭാര്യ മറ്റൊരു ഫോൺ കോളിൽ ആണ് എന്നായിരുന്നു പ്രതികരണം.  ഇതിൽ കോപിഷ്ടനായ ലളിത് ഭാര്യയ്ക്ക് എന്തോ രഹസ്യ ബന്ധമുണ്ടെന്ന സംശയത്താൽ quarantine കേന്ദ്രത്തിൽ നിന്നും ആരുമറിയാതെ ചാടി വീട്ടിലെത്തുകയും തന്റെ മകന്റെ മുന്നിൽ വച്ച് ഭാര്യയുടെ കൈ വെട്ടിമാറ്റിയിട്ട് രക്ഷപ്പെടുകയും ചെയ്തു.  സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.