ന്യൂഡല്‍ഹി‌: തമിഴ്‌നാട്ടിലെ വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈ 6ന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടന നൽകിയ ഹര്‍ജിയാണ് കോടതി അടുത്ത മാസത്തേക്ക് പരി​ഗണിക്കാൻ മാറ്റിയത്. ആനകള്‍ ശക്തരാണെന്നും അത്രയും നാൾ കൊണ്ട് ആനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, പി.കെ.മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോതയാറിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. ഇവിടെ സുഖമായിരിക്കുന്ന അരിക്കൊമ്പന്‍റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അരിക്കൊമ്പന്‍ ഏതാനും ദിവസമായി കോതയാര്‍ ഡാമിന് സമീപമുള്ള കാട്ടില്‍ തന്നെ തുടരുകയാണ്. അതുകൊണ്ട് തന്നെ അരിക്കൊമ്പൻ കേരളത്തിലേക്ക് കടക്കുമോ എന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ ആശങ്കയ്ക്ക് അല്‍പം കുറവുണ്ട്. നിലവിൽ ധാരാളം ഭക്ഷണവും വെള്ളവുമുള്ള പ്രദേശത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ വേറെയും ആനക്കൂട്ടങ്ങളുണ്ടെങ്കിലും ഇവരുമായി ചങ്ങാത്തത്തിനൊന്നും അരിക്കൊമ്പന്‍ തയറായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.