New Delhi: ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കേജ്‌രിവാള്‍ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന്  (ബുധനാഴ്ച) പരിഗണിക്കും. അറസ്റ്റും ഇഡിയുടെ റിമാൻഡും നിയമവിരുദ്ധമായതിനാൽ ഉടൻ മോചിപ്പിക്കണമെന്നാണ് കേജ്‌രിവാള്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Rahu Shukra Yuti: 4 ദിവസങ്ങള്‍ക്ക്ശേഷം, മീനരാശിയിൽ രാഹു-ശുക്ര സംഗമം, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം


മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റും മാർച്ച് 22-ന് വിചാരണക്കോടതി പാസാക്കിയ റിമാൻഡ് ഉത്തരവും ചോദ്യം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ ഹർജി ഡൽഹി ഹൈക്കോടതി പട്ടികപ്പെടുത്തി. എക്‌സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-നാണ് കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേജ്‌രിവാളിന്‍റെ ഹർജി ജസ്റ്റിസ് സ്വര്‍ണകാന്ത ശർമയുടെ ഡൽഹി ഹൈക്കോടതി ബെഞ്ച് രാവിലെ 10.30ന് പരിഗണിക്കും.


Also Read:  Good Sleep and Food: ഉറക്കം ശരിയാകുന്നില്ലേ? രാത്രിയില്‍ കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍ 


ശുഭ പ്രതീക്ഷയിലാണ് കേജ്‌രിവാളിന്‍റെ അഭിഭാഷകര്‍.  ഹര്‍ജിക്കാരൻ (അരവിന്ദ് കേജ്‌രിവാൾ) കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ കഴിയുന്ന ഒരു കാര്യവും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൈവശം ഇല്ലെങ്കിലും, മാർച്ച് 21 ന്  വൈകുന്നേരത്തോടെ ഹര്‍ജിക്കാരനെ ഇഡി നിയമവിരുദ്ധമായും ഏകപക്ഷീയമായും അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത് എന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ പറയുന്നു.  


ഈ രാജ്യത്തിന്‍റെ ജനാധിപത്യ, ഫെഡറൽ സംവിധാനത്തിന്‍റെ അടിസ്ഥാന ഘടനയെ പീഡിപ്പിക്കാനും നശിപ്പിക്കാനും പിഎംഎൽഎയുടെ വ്യവസ്ഥകൾ ഉപയോഗിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ തകർക്കാനും ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനുമാണ് ശ്രമമെന്നും ഹർജിയിൽ പറയുന്നു.


2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏകദേശം 45 കോടി രൂപയോളം വരുന്ന കള്ളപ്പണം വിനിയോഗിച്ചു എന്നാണ് ഇഡി ആരോപിക്കുന്നത്. 


അതേസമയം, കേജ്‌രിവാളിന്‍റെ അറസ്റ്റില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഡല്‍ഹി മുഖ്യമന്ത്രിയുടെ  അറസ്റ്റിനെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍ ഒന്നിയ്ക്കുന്നു.  മാർച്ച് 27 ന് ഡൽഹിയിലെ എല്ലാ കോടതികളിലെയും അഭിഭാഷകർ  കേജ്‌രിവാളിന്‍റെ  അറസ്റ്റില്‍ പ്രതിഷേധിക്കും. 12:30 നാണ് അഭിഭാഷകരുടെ പ്രതിഷേധം. 


ഇതാദ്യമായാണ് ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ അഭിഭാഷകര്‍ പ്രതികരണം അറിയിയ്ക്കുന്നത്‌.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.