Karnataka Assembly Elections 2023: കർണാടകയെ ഒരു ആഗോള കർണാടകയായി കാണുവാന്‍ താന്‍ ആഗ്രഹിക്കുന്നതായി സംസ്ഥാന കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍  ഡികെ ശിവകുമാർ...  തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Karnataka Assembly Elections 2023: ബജ്‌റംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും, ജനഹിത വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്‌ പ്രകടനപത്രിക  


"കര്‍ണാടകയെ ഒരു ആഗോള കർണാടകയായി കാണുവാന്‍ ഞാൻ ആഗ്രഹിക്കുന്നു. സമാധാനവും പുരോഗതിയും ക്രിയാത്മക സമീപനവുമുള്ള ഒരു കർണാടക", നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്‌ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 


Also Read:  Karnataka Assembly Election 2023: ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെപി നദ്ദ


കനകപുര നിയമസഭാ മണ്ഡലത്തിൽനിന്നാണ് സംസ്ഥാന കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മത്സരിയ്ക്കുന്നത്.  ഡികെയുടെ വിജയം  ഉറപ്പാക്കിയാണ് അനുയായികള്‍ മുന്നോട്ടു നീങ്ങുന്നത്‌. എന്നാല്‍, മണ്ഡലത്തില്‍ ശക്തനായ എതിരാളിയെയാണ്  BJP രംഗത്തിറക്കിയിരിയ്ക്കുന്നത്.   


Also Read:  Priyanka Gandhi: റോഡരികിലെ കൊച്ചു ഹോട്ടലിൽ കട്ടൻ ചായ ആസ്വദിച്ച് പ്രിയങ്ക ഗാന്ധി, ചിത്രങ്ങള്‍ വൈറല്‍  


സമുദായ വോട്ടുകള്‍ നിര്‍ണ്ണായകമായ കര്‍ണാടകയില്‍ കോൺഗ്രസ് നേതാവിന്‍റെ തട്ടകം ഇളക്കാന്‍  വൊക്കലിഗനായ റവന്യൂ മന്ത്രി ആർ അശോകനെയാണ് ഇത്തവണ ബിജെപി കളത്തില്‍ ഇറക്കിയിരിയ്ക്കുന്നത്. കനകപുര നിയമസഭാ മണ്ഡലം കൂടാതെ, ബംഗളൂരുവിലെ പദ്മനാബനഗർ മണ്ഡലത്തിൽനിന്നും ഇദ്ദേഹം മത്സരിയ്ക്കുന്നുണ്ട്. അതേസമയം, രണ്ട് മണ്ഡലത്തില്‍ മത്സരിയ്ക്കുന്നതുമൂലം കനകപുരയില്‍ അദ്ദേഹം ഒരു അതിഥി യാണ് എന്നാണ് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. 


അതേസമയം, കപാല ഹിൽസിൽ യേശുക്രിസ്തുവിന്‍റെ വലിയ പ്രതിമ സ്ഥാപിക്കാൻ ശ്രമിച്ച് മത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും ഹിന്ദുക്കളെ ശല്യപ്പെടുത്താനും ശ്രമിച്ചതിന് ഡികെയ്ക്ക് വലിയ വില  നല്‍കേണ്ടി വരുമെന്നാണ് ബിജെപി വക്താവ് എംജി മഹേഷ് പറയുന്നത്‌. കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം ശിവകുമാറിനെതിരെ പ്രവർത്തിക്കുമെന്നും ബിജെപിയെ സഹായിക്കുമെന്നും മണ്ഡലത്തിന്‍റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് അശ്വത്‌നാരായണ ഗൗഡ പ്രതീക്ഷിക്കുന്നു. ഇക്കുറി ഡികെയുടെ ഭൂരിപക്ഷം കുറയ്ക്കാനുള്ള കടുത്ത പരിശ്രമം ബിജെപി നടത്തുന്നുണ്ട്.  


അതേസമയം, കനകപുര മണ്ഡലത്തില്‍ ഡികെയ്ക്ക് എതിരെ ശക്തനായ പോരാളിയെ നിര്‍ത്താനുള്ള യാതൊരു ശ്രമവും  JDS നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയെ മാറ്റാനുള്ള ജെഡിഎസ് തീരുമാനവും ശിവകുമാറിനെ സഹായിച്ചിട്ടുണ്ട്. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പോലും തോറ്റ നവാഗതനായ ബി നാഗരാജുവാണ് ഇത്തവണ പാർട്ടി സ്ഥാനാർഥി. ജെഡിഎസ് നേതാക്കളും ഒരിക്കൽ ശിവകുമാറിന്‍റെ എതിരാളികളുമായിരുന്ന ഡിഎം വിശ്വനാഥും  നാരായണ ഗൗഡയും കോൺഗ്രസിൽ ചേർന്നു.


ശിവകുമാര്‍ ഏറെ ജനസമ്മതിയുള്ള നേതാവാണ് എന്നാണ് വോട്ടര്‍മാരുടെ അഭിപ്രായം. അദ്ദേഹത്തിന്‍റെ സ്വത്ത് സമ്പാദനം മണ്ഡലത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ല എന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. 


തൊട്ടടുത്തുള്ള രാമനഗര അസംബ്ലി മണ്ഡലവുമായി താരതമ്യപ്പെടുത്തുമ്പോൾ കനകപുര മണ്ഡലത്തിലെ റോഡുകള്‍ വളരെ മികച്ച അവസ്ഥിയിലാണ്.  ഇത് മണ്ഡലത്തിലെ വോട്ടര്‍മാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.  
അദ്ദേഹത്തിന്‍റെ ഇളയ സഹോദരനും ബെംഗളൂരു റൂറൽ ലോക്‌സഭാംഗവുമായ ഡി.കെ .സുരേഷാണ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍  കൈകാര്യം ചെയ്യുന്നത്.


കോൺഗ്രസ് ഭൂരിപക്ഷം നേടിയാല്‍ ഡികെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നതാണ് മണ്ഡലത്തിലെ സംസാര വിഷയം. കൂടാതെ, 2022-ൽ കനകപുരയിലൂടെ കടന്നുപോയ ശിവകുമാറിന്‍റെ മേക്കേദാട്ടു പദയാത്രയ്‌ക്ക് ലഭിച്ച പിന്തുണ ഇപ്പോഴും ഇവിടെ വോട്ടർമാരിൽ പ്രതിധ്വനിക്കുന്നു.


2013-ലും 2018-ലും ഉൾപ്പെടെ തുടർച്ചയായി ഈ മണ്ഡലത്തില്‍ ഡികെ വിജയിക്കുന്നു. വൊക്കലിഗ ആധിപത്യമുള്ള വിഭാഗമാണിത്, സമുദായത്തിന് 80,000-ലധികം വോട്ടുകളും തൊട്ടുപിന്നിൽ പട്ടികജാതി വിഭാഗത്തിന് 45,000 വോട്ടുകളുമാണ് മണ്ഡലത്തില്‍ ഉള്ളത്. 


എന്നാല്‍, ഈ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ BJP നടത്തുന്നത്. അതായത്, ഏതു വിധേനയും ഡികെയുടെ ഭൂരിപക്ഷം കുറയ്ക്കുക എന്നതാണ് തത്കാലം ബിജെപിയും ഈ മണ്ഡലത്തില്‍ ലക്ഷ്യമിടുന്നത്...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.