അഖ്ലാക്കിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് അഖിലേഷ് യാദവ്
അഖ്ലാക്കിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് . ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലാക്കിന്റെ വീട്ടില്‍ ഇപ്പോള്‍ പറയപ്പെടുന്ന തരത്തിലുള്ള ഒന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നില്ല എന്നും അഖിലേഷ് യാദവ് പറഞ്ഞു .വിഷയം പഠിക്കുമെന്നും അഖ്ലാക്കിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത് .എവിടെയാണ് യദാര്‍ത്ഥത്തില്‍ മാംസം കണ്ടെത്തിയത് എന്നും അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെ മുഹമ്മദ് അഖ്‌ലാഖിന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്തത് ഗോംമാംസം തന്നെയെന്ന് ഫോറിന്‍സിക് ലാബിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു .ഇതിനോടുള്ള പ്രതികരണമായാണ് അഖിലേഷ് യാദവിന്‍റെ പ്രസ്താവന .
അഖ്ലാക്കിന്റെ കുടുംബത്തിന് നല്‍കിയ നഷ്ട്ടപരിഹാരം തിരിച്ച് വാങ്ങണമെന്നും ഞങ്ങള്‍ ശരിയായിരുന്നു എന്നും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞ എട്ട് മാസമായി ജയിലില്‍ കഴിയുന്ന കുറ്റാരോപിതന്‍റെ പിതാവ് സഞ്ജയ് പ്രതികരിച്ചു. അഖ്ലാക്കിന്റെ കുടുംബത്തിനെതിരെ കേസ് റെജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.