ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശിക്കണമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലത്ത് ആദ്യ ആഴ്ചയില്‍ തന്നെ, അതായത് നവംബര്‍ 16നും 20നും ഇടക്ക് ദര്‍ശനത്തിനായി എത്തുമെന്നും അവര്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്ന് അവര്‍ പറഞ്ഞു. 


ശബരിമലയില്‍ സ്ത്രീപ്രവേശന വിധി വന്ന ശേഷം ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി മുന്‍പ് പറഞ്ഞിരുന്നു. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ പ്രവേശിച്ചിരുന്നു.