New Delhi: രാജ്യത്തെ എണ്ണക്കമ്പനികൾക്ക് കനത്ത പ്രഹരം നൽകി വിൻഡ്ഫോൾ ടാക്സ്  (WindFall Tax) വര്‍ദ്ധിപ്പിച്ച്   കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ആഭ്യന്തര വിപണിയില്‍ പെട്രോള്‍ ഡീസല്‍ വിലകൂടുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Independence Day 2023: സ്വാതന്ത്ര്യദിനത്തിൽ അടിപൊളി ഓഫറുമായി കൊച്ചി മെട്രോ!! എന്താണെന്നറിയേണ്ടേ? 
 
നിലവിൽ രാജ്യത്തെ ക്രൂഡോയിൽ ഉത്പാകർക്കും പെട്രോളിയം കയറ്റുമതിക്കാർക്കുമാണ്  ഈ നികുതി  (WindFall Tax) ബാധകമാക്കിയിരിക്കുന്നത്. വിലക്കയറ്റം മുതലെടുക്കാനായി ആഭ്യന്തര വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങള്‍ വിൽക്കാതെ, വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള പ്രവണതയ്ക്ക്  തടയിടുന്നതിനായിരുന്നു ഈ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. 


അതേസമയം,  രാജ്യത്തുടനീളം പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ മാസങ്ങളായി കാര്യമായ മാറ്റമില്ല. രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഇന്ധന നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, വിൻഡ്ഫോൾ ടാക്സ്  (WindFall Tax) വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ എണ്ണക്കമ്പനികൾക്ക് കനത്ത പ്രഹരം നല്‍കിയതോടെ സാധാരണക്കാര്‍ ആശങ്കയിലാണ്. അതായത്, കഴിഞ്ഞ കുറേ മാസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവില വരും ദിവസങ്ങളില്‍ കത്തിക്കയറുമോ എന്നാണ് ഇപ്പോള്‍ ആശങ്ക.
 
ക്രൂഡ് ഓയിലിന്‍റെയും ഡീസലിന്‍റെയും കയറ്റുമതിയുടെ വിൻഡ് ഫാൾ ടാക്സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായതായി സർക്കാർ അറിയിച്ചു. അതേസമയം, വിമാന ഇന്ധനത്തിന്‍റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന സെസ് പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്. വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടാണ് വിൻഡ്‌ഫാൾ ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.  


റിപ്പോര്‍ട്ട് അനുസരിച്ച്   ഒരു ടൺ പെട്രോളിയം ക്രൂഡിന്‍റെ വിൻഡ്ഫോൾ ടാക്സ് നിരക്ക് 7,100 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. നിലവിൽ നികുതി ടണ്ണിന് 4,250 രൂപ മാത്രമായിരുന്നു. പുതിയ നിരക്ക് ഇന്ന് മുതല്‍ (ആഗസ്റ്റ് 15 ) മുതല്‍ പ്രാബല്യത്തില്‍ വരും.  അതായത്, രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പെട്രോളിയം ക്രൂഡിന് സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED) രൂപത്തിൽ ചുമത്തിയ നികുതി ടണ്ണിന് 4,250 രൂപയിൽ നിന്ന് 7,100 രൂപയായി വർദ്ധിപ്പിച്ചു. കൂടാതെ, ഡീസൽ കയറ്റുമതിക്കുള്ള എസ്എഇഡി ലിറ്ററിന് ഒരു രൂപയിൽ നിന്ന് 5.50 രൂപയായി ഉയർത്തി. 


ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ ഇപ്രകാരമാണ്


ആഗസ്റ്റ് 15 മുതൽ വ്യോമയാന ഇന്ധനത്തിന്‍റെയോ എടിഎഫിന്‍റെയോ കയറ്റുമതിക്ക് ലിറ്ററിന് 2 രൂപ വീതം തീരുവ ചുമത്തും. ഇതിന് മുമ്പ് വിമാന ഇന്ധനത്തിൽ SAED ഇല്ലായിരുന്നു. പെട്രോളിൽ SAED പൂജ്യമായി തുടരും.  നികുതിയില്‍ വന്നിരിയ്ക്കുന്ന മാറ്റങ്ങള്‍ ആഗസ്റ്റ്‌ 15 മുതല്‍ നിലവില്‍ വരും  


വിൻഡ്ഫോൾ ടാക്സ്  (WindFall Tax), കൂടുതല്‍ അറിയാം 


കഴിഞ്ഞ വർഷം അതായത്, 2022 ജൂലൈ 1 നാണ് ആദ്യമായി രാജ്യത്ത് വിൻഡ്‌ഫാൾ  ടാക്സ് (WindFall Tax) ഏര്‍പ്പെടുത്തിയത്.  ഇന്ധന ഉത്പന്നത്തിന്‍റെ നിര്‍മ്മാതാക്കള്‍ പ്രത്യേകമായൊന്നും ഇടപെടാതെയോ സവിശേഷ സേവനം ചെയ്യാതെയോ വിപണിയിൽ ഉത്പന്ന വില വര്‍ദ്ധിക്കുന്നതു കാരണം സ്വന്തമാക്കുന്ന അധിക നേട്ടത്തിനുമേൽ ഏർപ്പെടുത്തുന്ന നികുതിയെയാണ് വിൻഡ്ഫോൾ ടാക്സ് എന്ന്  വിശേഷിപ്പിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ അന്താരാഷ്ട്ര ക്രൂഡോയിൽ വില അടിസ്ഥാനമാക്കി കേന്ദ്രസർക്കാരാണ് വിൻഡ്ഫോൾ ടാക്സ് നിരക്ക് പ്രഖ്യാപിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.