ഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. സഭയിൽ പ്രതിപക്ഷ പാർട്ടികൾ വിലക്കയറ്റവും തൊഴിലില്ലായ്മയും മിനിമം താങ്ങുവില അടക്കമുള്ള കര്‍ഷക പ്രശ്‌നങ്ങളുമാകും മുഖ്യവിഷയങ്ങളായി ഉയര്‍ത്തുക.രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച, തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുത്തല്‍, ആദിവാസികളുടെ വനാവകാശം തുടങ്ങിയ വിഷയങ്ങളാവും ആദ്യ ദിവസങ്ങളില്‍ സഭയില്‍ ഉന്നയിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈദ്യുതി ഭേദഗതി ബില്ലിനോടുള്ള വിയോജിപ്പ്, ദ്രോഹകരമായ തൊഴില്‍ ചട്ടങ്ങള്‍, എയിംസ് സെര്‍വര്‍ തകര്‍ന്നത് അടക്കമുള്ള സൈബര്‍ കുറ്റങ്ങള്‍ തുടങ്ങിയവ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടും. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തൽ, സുപ്രിം കോടതിയോടുള്ള സർക്കാരിന്റെ ഏറ്റുമുട്ടൽ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷ പാർട്ടികൾ ഉയർത്തും.


ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള മൾട്ടിസ്‌റ്റേറ്റ്‌ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ ഭേദഗതി ബില്ലടക്കം 16 പുതിയ ബില്ലാണ്‌ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്‌. 


വനസംരക്ഷണ ഭേദഗതി ബിൽ, ട്രേഡ്‌മാർക്ക്‌സ്‌ ഭേദഗതി ബിൽ, ദേശീയ നഴ്‌സിങ്‌ – മിഡ്‌വൈഫ്‌ ഭേദഗതി ബിൽ, ദേശീയ ദന്തൽ കമീഷൻ ബിൽ തുടങ്ങിയവയും സഭയിൽ അവതരിപ്പിയ്ക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസം ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലങ്ങളും രണ്ടാം ദിവസം ഗുജറാത്ത്‌, ഹിമാചൽ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ വരുന്നതും സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകമാണ്‌.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.