Assam: അസമിൽ ബോട്ടപകടം; ഒരു മരണം, നിരവധി പേരെ കാണാതായി
ഇരു ബോട്ടുകളിലായി നൂറോളം പേരുണ്ടെന്നാണ് വിവരം
ഗുവാഹത്തി: അസം (Assam) ജോർഹത്തിൽ ബോട്ടപകടം. ഒരു സ്ത്രീ മരിച്ചു. ബ്രഹ്മപുത്ര നദിയിൽ യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു ബോട്ടുകളിലായി നൂറോളം പേരുണ്ടെന്നാണ് വിവരം. 40 പേരെ രക്ഷപ്പെടുത്തി.
എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മജൂലി – നിമതി ഘാട്ട് റൂട്ടിൽ യാത്ര ചെയ്യുകയായിരുന്ന ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. 70 പേരെ കാണാതായെന്ന് റിപ്പോർട്ട്.
അപകടത്തിൽ രാഷ്ട്രപതി ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തു.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ നാളെ അപകടസ്ഥലം സന്ദർശിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA