ഭോപ്പാൽ: ഭോപ്പാലിൽ അനസ്തേഷ്യ മരുന്ന് സ്വയം കുത്തി വെച്ച് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആകാൻഷ മഹേശ്വരി (24) ആണ് ജീവനൊടുക്കിയത്. ഭോപ്പാലിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് സംഭവം. ബുധനാഴ്ചയാണ് ആകാൻഷയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച രാവിലെ മുതല്‍ ആകാൻഷയുടെ മുറി അടഞ്ഞ് കിടക്കുകയായിരുന്നു. ഉച്ചയായിട്ടും മുറി തുറക്കാതായതോടെ സംശയം തോന്നിയവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ആകാൻഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആകാൻഷയുടെ മുറിയിൽ നിന്ന് ഒഴിഞ്ഞ മരുന്ന് കുപ്പികളും സിറിഞ്ചും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി അനസ്ത്യേഷ മരുന്ന് സ്വയം കുത്തിവെച്ച് ജീവനൊടുക്കിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.


Also Read: Plane Crash: ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിൽ ഇടിച്ച് വിമാനം തകര്‍ന്നു, പൈലറ്റ് കൊല്ലപ്പെട്ടു


 


ആകാൻഷ മഹേശ്വരി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആത്മഹത്യക്കുറിപ്പ് യുവതിയുടെ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിഷാദ രോ​ഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്നുള്ളത് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും വ്യക്തപരമായ കാരണങ്ങളാല്‍ ജീവനൊടുക്കുകയാണെന്നും തന്‍റെ മരണത്തിന് മറ്റാരും ഉത്തരവാദികളെല്ലെന്നും ആത്മഹത്യകുറിപ്പിലുണ്ട്. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും യുവതി കുറിപ്പിൽ എഴുതിയിട്ടുണ്ട്.


​ഗ്വാളിയാർ സ്വദേശിയായ ആകാൻഷ പിജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഒരു മാസം മുമ്പാണ് പിജി പഠനത്തിനായ ജിഎംസിയിൽ ചേർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ മൊബൈല്‍ ഫോൺ പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.