Rewa, Madhya Pradesh: മധ്യപ്രദേശിലെ രേവയിൽ ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിൽ വിമാനം ഇടിച്ചു തകര്‍ന്നു. പരിശീലനത്തിനിടെയാണ് സംഭവം. അപകടത്തിൽ വിമാനത്തിന്‍റെ ഒരു പൈലറ്റ് മരിച്ചു.
ജില്ലയിൽ പരിശീലനത്തിനിടെ ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിൽ വിമാനം തകര്‍ന്ന് ഒരു പൈലറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി രേവ എസ്പി നവനീത് ഭാസിൻ പറഞ്ഞു. പരിക്കേറ്റ പൈലറ്റിനെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വ്യാഴാഴ്ച്ച രാത്രി വൈകിയാണ് സംഭവം. താഴികക്കുടത്തിൽ ഇടിച്ചു തകര്‍ന്ന വിമാനം ഒരു വീടിന്‍റെ മുറ്റത്താണ് പതിച്ചത്.
Madhya Pradesh | A pilot died while another was injured after a plane crashed into a temple in Rewa district during the training: Rewa SP Navneet Bhasin pic.twitter.com/KumJTAlALs
— ANI (@ANI) January 6, 2023
അപകടം നടന്ന സമയത്ത് രണ്ട് പൈലറ്റുമാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പൈലറ്റ് വിദഗ്ധ ഡോക്ടർമാരുടെ മേല്‍നോട്ടത്തിൽ ചികിത്സയിലാണ്.
നിലവിൽ അപകടവിവരം മരിച്ച പൈലറ്റിന്‍റെ ബന്ധുക്കൾക്ക് നൽകിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ചെറിയ പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൂടാതെ വിമാനം വീണ സ്ഥലത്തും ആര്‍ക്കും പരിക്ക് സംഭവിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...