കൊറോണ: ശ്രമിക് സ്പെഷ്യല്‍ ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി!!
കൊറോണ വൈറസ് വ്യപനത്തെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങവെ ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി.
ഭുവനേശ്വർ: കൊറോണ വൈറസ് വ്യപനത്തെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങവെ ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി.
തെലങ്കാനയിലെ ലിംഗാംപാലിയിൽ നിന്ന് ഒഡീഷയിലെ ബാലംഗിറിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം. ശ്രമിക് സ്പെഷ്യല്‍ ട്രെയിനില്‍ വച്ചാണ് യുവതി ആണ്‍ക്കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും ടിറ്റ്‌ലാഗഡിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
വിരമിക്കും മുന്‍പ് ജസ്നയെ കണ്ടെത്തും; ഉഗ്രശപഥമെടുത്ത് എസ്പി സൈമണ്‍
ഒഡീഷയിലെ തന്‍റെ ഗ്രാമത്തിലേക്ക് പോകുന്നതിനായി ഗർഭിണിയായ യുവതി തെലങ്കാനയിലെ ലിംഗാംപാലിയിൽ നിന്ന് ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ കയറുകയായിരുന്നു.
യാത്രാമധ്യേ, സഹായത്രികരോട് വേദനയെടുക്കുന്നതായി അറിയിച്ച യുവതി ട്രെയിനിലെ ഒരു ബോഗിയില്‍ പ്രസവിക്കുകയയിരുന്നു. കുടിയേറ്റ തൊഴിലാളികളുമായി പോകുകയായിരുന്ന സ്പെഷ്യല്‍ ട്രെയിനില്‍ ഇതിനു മുന്‍പ് മറ്റൊരു യുവതിയും പ്രസവിച്ചിരുന്നു.
Viral Video: യുദ്ധം ചെയ്ത് കുരങ്ങനും രാജവെമ്പാലയും... ആരാ ജയിച്ചതെന്നറിയാമോ?
തെലങ്കാനയിലെ കാസിപേട്ടിൽ നിന്ന് ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിലേക്കുള്ള യാത്രാമധ്യേയാണ് ഹേമകാന്തി ബിസ്വകര്‍മ്മ എന്നാ യുവതി കുഞ്ഞിനു ജന്മം നല്‍കിയത്. ഞായറാഴ്ച ടിറ്റ്‌ലഗഡിലെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഹേമകാന്തി ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിയത്.