നിലനില്‍പ്പിനായി വ്യത്യസ്ത ഭാവങ്ങള്‍ കാട്ടുന്ന 'കാട്' പലപ്പോഴും നമ്മളെ ഞെട്ടിച്ചിട്ടുണ്ട്.
ചിലത് നമ്മളില്‍ സഹതാപവും സങ്കടവും ഉളവാക്കുമ്പോള്‍ മറ്റ് ചിലത് നമ്മള്‍ നോക്കികാണുന്നത് ഭീതിയോടെയാണ്. ഒരു കുരങ്ങനും രാജവെമ്പാല(King Cobra)യും തമ്മിലുള്ള അടിപിടിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ലോക്ക്ഡൌണ്‍ ശ്വാസ൦ മുട്ടിക്കുന്നു, സംവിധായികയാകാനൊരുങ്ങി പാര്‍വതി?
യാതൊരു ഭയവുമില്ലാതെയാണ് നാല് ഭാഗത്ത് നിന്നും കുരങ്ങന്‍ പാമ്പിനെ ആക്രമിക്കുന്നതും ഒടുവില്‍ വിജയിക്കുന്നതും. പാമ്പിനെ ചുറ്റിപിടിച്ച് കടിക്കാനാണ് കുരങ്ങന്‍റെ ശ്രമം. വിട്ടുകൊടുക്കാന്‍ പാമ്പും തയാറല്ല. പാമ്പ് കുരങ്ങനെ കൊത്താന്‍ ശ്രമിച്ചതോടെ ഇരുവര്‍ക്കും ഇടയിലുള്ള പോര് വളരെ നേര൦ നീണ്ടു.
Monkey fighting a king Cobra & coming out triumphant.
One of its kind( Free wild from chains & cages. Forest is their rightful place) pic.twitter.com/OiNoAJEnrQ
— Susanta Nanda IFS (@susantananda3) June 3, 2020
വളരെ അപൂര്‍വമായാണ് മൃഗങ്ങളുടെ ഇത്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ (Indian Forest Service) സുസാന്ത നന്ദയാണ് വീഡിയോ Twitter-ലൂടെ പങ്കുവച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി; സുരേഷ് ഗോപിയ്ക്ക് സാധ്യത?
'രാജവെമ്പാലയോട് യുദ്ധം ചെയ്ത് ജയിച്ച് വരുന്ന കുരങ്ങന്‍. (കടിഞ്ഞാണുകളില്‍ നിന്നും കൂടുകളില്‍ നിന്നും മൃഗങ്ങളെ പുറത്ത് വിടൂ. കാടാണ് അവര്‍ക്കൊത്ത സ്ഥലം)' -നന്ദ കുറിച്ചു. സമൂഹ മാധ്യമ(Social Media)ങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
രാജവെമ്പാലയുമായി യുദ്ധം ചെയ്യാന്‍ ധൈര്യം കാട്ടിയ കുരങ്ങനെ ചിലര്‍
പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ അന്വേഷിച്ചത് ഈ പോരിനു പിന്നിലെ കാരണമെന്താകു൦ എന്നാണ്.