തമിഴ്നാട്: തഞ്ചാവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം നിർമാണത്തിലിരുന്ന ബൈപ്പാസ്  റോഡിൽ കുഴിച്ചിട്ടു. തൊഴിലാളികളെ മാലിന്യം എന്ന വ്യാജേന കബളിപ്പിച്ചാണ് റോഡിൽ മൃതദേഹം കുഴിച്ചിട്ടത്. ഭാര്യയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയത്. തഞ്ചാവൂർ തിരുവിടൈമരുദൂർ സ്വദേശി ഭാരതിയെയാണ് കൊന്ന് റോഡിൽ കുഴിച്ചിട്ടത്. ഇയാളുടെ ഭാര്യ ദിവ്യ, കാമുകൻ ഡേവിഡ് എന്നിവർ ചേർന്നാണ് കൊല നടത്തിയത്.  കഴിഞ്ഞ മെയ് 16നാണ് കൊലപാതകം നടന്നത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് ടാർ പൊളിച്ചു മൃതദേഹം പുറത്തെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാസങ്ങളായി ദിവ്യയും ഡേവിഡും പ്രണയത്തിലായിരുന്നു. ഭർത്താവ് ഭാരതി ഇരുവരും തമ്മിലുള്ള ബന്ധം  കണ്ടെത്തിയതോടെയാണ് കൊല നടത്താൻ ഇവർ തീരുമാനിച്ചത്. ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരനായ ഭാരതിയെ ദിവ്യ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. കാമുകൻ ഡേവിഡിന്റെ സഹായത്തോടെ ഭാരതിയെ തലയ്ക്കടിച്ചു വീഴ്ത്തി . കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി മരിച്ചെന്ന് ഉറപ്പുവരുത്തി. 


ALSO READ: കോവിഡ് വാക്സിനേഷന് പിന്നാലെ രാജ്യത്ത് ഹൃദയാഘാത കേസുകൾ വർധിച്ചു? ഗവേഷണം പുരോഗമിക്കുന്നു


ചരക്ക് ഓട്ടോറിക്ഷയിൽ കയറ്റി മൃതദേഹം പതിനേഴാം തീയതി രാത്രിയിൽ, നിർമാണം നടക്കുന്ന ബട്ടം ബൈപ്പാസിലെത്തിച്ചു. ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളോട്, വീട്ടിൽ പൂജ നടത്തിയതിന്റെ മാലിന്യങ്ങൾ റോഡിൽ കുഴിച്ചിടുകയാണെന്നാണ് പറഞ്ഞത്. അങ്ങനെ അടുത്ത ദിവസം ടാറിങ് നടക്കേണ്ട റോഡിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു . ഭാരതിയെ കാണാനില്ലെന്ന്  സഹോദരി ബന്ദനല്ലൂർ പൊലിസിൽ പരാതി നൽകി. 


ഇതോടെ ഭാര്യ ദിവ്യയുടെ ഫോൺ പരിശോധിച്ചതിൽ ഡേവിഡുമായുള്ള ബന്ധം മനസ്സിലായി. പിന്നീട്, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഒരു മാസത്തിനപ്പുറം റോഡ് കുത്തിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. കേസിൽ ദിവ്യയും ഡേവിഡും അറസ്റ്റിലായി. മൃതദേഹം കൊണ്ടുപോകാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.