Hijab Row | `പെൺകുട്ടികൾ സൗന്ദര്യം മറയ്ക്കണം, ഹിജാബ് ധരിച്ചില്ലെങ്കിൽ പീഡനത്തിന് ഇരയാകും`; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ
കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്
ബംഗളൂരു: ഹിജാബ് പെൺകുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണെന്ന് കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്. ഹിജാബ് ധരിച്ചില്ലെങ്കിൽ പെൺകുട്ടികൾ പീഡനത്തിന് ഇരായകും. ബലാത്സംഗങ്ങൾ തടയാൻ ഹിജാബ് അനിവാര്യമാണെന്നും സമീർ അഹമ്മദ് പറഞ്ഞു. കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഹുബ്ലിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് സമീർ അഹമ്മദിന്റെ പ്രസ്താവന.
കര്‍ണാടകയിലെ ചില കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ വിലക്കിയതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്. ഹിജാബ് നിരോധിക്കണമെന്ന നിർദേശത്തെ തുടർന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചു. മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് സ്‌കൂളില്‍ എത്താന്‍ തുടങ്ങി. സംഘര്‍ഷം പതിവായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...