Uttar Pradesh: ഉത്തരേന്ത്യയില്‍ ഹോളി ആഘോഷങ്ങള്‍ക്ക് ഇനി 10 ദിവസങ്ങള്‍ മാത്രമാണ് ബാക്കി.  എങ്ങും ഹോളി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന്‍റെ വക സ്ത്രീകള്‍ക്ക് പ്രത്യേക സമ്മാനവും ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029ൽ, രാംനാഥ് കോവിന്ദ് സമിതി സമര്‍പ്പിച്ച ശുപാർശകൾ 


ഇത്തവണത്തെ ഹോളിക്ക് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ഒരു LPG ഗ്യാസ് സിലിണ്ടർ സൗജന്യമായി ലഭിക്കും. ഇതിനായി ഒരു രൂപ പോലും മുടക്കേണ്ടതില്ല. യോഗി സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ സിലിണ്ടർ പദ്ധതിയിലൂടെയാണ് ഇത് ലഭിക്കുന്നത്. 


Also Read: Kuber Dev Puja: വെള്ളിയാഴ്ച കുബേർ ദേവനെ ആരാധിക്കാം, നാല് ദിക്കുകളിൽ നിന്നും പണം വര്‍ഷിക്കും!!


ഈ പദ്ധതി നടപ്പാക്കുന്നതിനായി ഉത്തര്‍ പ്രദേശ്‌ സര്‍ക്കാർ 2023-24 സാമ്പത്തിക വര്‍ഷത്ത ബജറ്റില്‍ 2,312 കോടി രൂപ വകയിരുത്തിയിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി അനുസരിച്ച് സംസ്ഥാനത്തെ 1.75 കോടി പാവപ്പെട്ട സ്ത്രീകൾക്ക് ഓരോ വർഷവും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകുന്നു.


യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതി അനുസരിച്ച്,  പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം സംസ്ഥാനത്തെ യോഗ്യരായ 1.75 കോടി കുടുംബങ്ങൾക്ക് വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി ലഭിക്കും. രാജ്യത്തെ പ്രധാന ഉത്സവ കാലത്താണ് ഈ സൗജന്യ സിലിണ്ടറുകള്‍ ലഭിക്കുക. ഈ പദ്ധതി  പ്രകാരം കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ ദീപാവലി പ്രമാണിച്ച് സർക്കാർ സൗജന്യ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തിരുന്നു. അതായത്, നിങ്ങൾ ഉത്തര്‍ പ്രദേശിലെ താമസക്കാരനാണെങ്കിൽ, സർക്കാരിന്‍റെ ഈ സൗജന്യ ഗ്യാസ് സിലിണ്ടർ പദ്ധതി പ്രയോജനപ്പെടുത്താം.


ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. 2016ലാണ് പ്രധാനമന്ത്രി മോദി ഉജ്ജ്വല പദ്ധതി ആരംഭിച്ചത്.  


അതേസമയം, കഴിഞ്ഞ ദിവസം സിലിണ്ടർ നിരക്ക് 100 രൂപ കുറച്ച് സാധാരണക്കാരേയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരിയ്ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രധാനമന്ത്രി മോദി മാർച്ച് 8ന് പാചകവാതകത്തിന്‍റെ വില 100 രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ നിരക്ക് നിരക്ക് അനുസരിച്ച്  ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്‍റെ വില ഇപ്പോൾ 803 രൂപയായി കുറഞ്ഞു. LPG സിലിണ്ടർ മുംബൈയിൽ 802.50 രൂപയ്ക്കും ചെന്നൈയിൽ 818.50 രൂപയ്ക്കും കൊൽക്കത്തയിൽ 829 രൂപയ്ക്കും ലഭ്യമാകും. 


കേന്ദ്ര സര്‍ക്കാര്‍ സിലിണ്ടര്‍ വില കുറച്ചതിന് പിന്നാലെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍  പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചു. പുതിയ ഇന്ധന നിരക്ക് വെള്ളിയാഴ്ച രാത്രി 12 മണി മുതൽ  പ്രാബല്യത്തില്‍ വരും. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.