Kuber Dev Puja: ഹിന്ദു ഗ്രന്ഥങ്ങളിൽ സമ്പത്തിന്റെ അധിപനായി കുബേർ ദേവനെ കണക്കാക്കുന്നു. ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാന്‍ കുബേര്‍ ദേവന്റെ അനുഗ്രഹം ഏറെ പ്രധാനമാണ്. ദിവസവും കുബേര്‍ ദേവനെ ആരാധിക്കുന്നതിലൂടെ വീട്ടിൽ ഒരിക്കലും പണത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.
വെള്ളിയാഴ്ച ദിവസം കുബേര്‍ ദേവനും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്കും സമർപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസത്തില്‍ കുബേര്‍ ദേവന്റെ ആരാധനയ്ക്ക് ഏറെ പ്രാധാന്യമാണ് ഉള്ളത്. വെള്ളിയാഴ്ച കുബേർ ദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഒരിക്കലും പണത്തിന് ഒരു കുറവും ഉണ്ടാകില്ല. വീട്ടിൽ ദാരിദ്ര്യം ഇല്ലാതാകുന്നു എന്നാണ് വിശ്വാസം.
കുബേര്‍ ദേവനെ എങ്ങിനെ പ്രസാദിപ്പിക്കാം? കുബേർ ദേവിന് സമർപ്പിച്ചിരിക്കുന്ന വെള്ളിയാഴ്ച ദിവസം പ്രത്യേക ആരാധനകളും പൂജകളും നടത്തുന്നത് കുബേവനെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കുന്നു. വെള്ളിയാഴ്ച കുബേർ ചാലിസ ചൊല്ലുന്നത് ഏറെ ഗുണകരമാണ്. ഇതിലൂടെ കുബേർ ദേവന് പ്രസാദിക്കുന്നു. ഈ ദിവസം വ്രതമനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ ഐശ്വര്യം പ്രാപിക്കുന്നു. കുബേർ ദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും കുബേർ ദേവനെ പ്രീതിപ്പെടുത്താൻ ചില പ്രത്യേക നടപടികള്‍ പറഞ്ഞിട്ടുണ്ട്. കുബേർ ദേവിന് ഇഷ്ടപ്പെട്ട ചെടികൾ വീട്ടിൽ ശരിയായ ദിശയിൽ നടുക എന്നതാണ് ഇതിലൊന്ന്. ഈ ചെടികൾ ശരിയായ ദിശയിലും ശരിയായ സ്ഥലത്തും നട്ടുപിടിപ്പിച്ചാൽ മാത്രമേ അവയ്ക്ക് പൂർണ ഫലം ലഭിക്കൂ എന്നാണ് പറയപ്പെടുന്നത്.
ജെയ്ഡ് ചെടി (ക്രാസ്സുല ചെടി) വാസ്തു വിദഗ്ധർ പറയുന്നതനുസരിച്ച് കുബേർ ദേവന് ഏറ്റവും ഇഷ്ടപ്പെട്ട ചെടിയാണ് ജെയ്ഡ് ചെടി (ക്രാസ്സുല ചെടി). വീടിന്റെ വടക്ക് ദിശയിലാണ് ഇത് വളര്‍ത്തേണ്ടത്. ഇത് വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥാപിക്കുകയാണെങ്കിൽ, വ്യക്തിയുടെ ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം നിങ്ങളുടെ ഓഫീസ് ഡെസ്കിൽ സൂക്ഷിക്കുന്നതും നല്ല ഫലം നൽകുന്നു. ക്രാസ്സുല ചെടി നടുന്നിടത്ത് ഇരുട്ട് ഉണ്ടാകരുത്. ചെടിക്ക് കൂടുതൽ സൂര്യപ്രകാശം ലഭിക്കുമ്പോള്‍ നന്നായി വളരുന്നു, ആ വ്യക്തി വേഗത്തിൽ പുരോഗതി പ്രാപിക്കുകയും ചെയ്യുന്നു.
മഞ്ഞള്‍ ചെടിയും കുബേർ ദേവന് പ്രിയപ്പെട്ടത് മഞ്ഞൾ ചെടി കുബേർ ദേവന് വളരെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. മഞ്ഞള്‍ ചെടി വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് കുബേർ ദേവന്റെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കും. ഇത് ആ വ്യക്തിയെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാന്‍ സഹായിയ്ക്കുന്നു.
ജമന്തി ചെടി നടാം മഞ്ഞ പൂക്കൾ ഉണ്ടാകുന്ന ജമന്തി വീട്ടിൽ നട്ടുപിടിപ്പിക്കുന്നതും വീട്ടിൽ സമ്പത്ത് വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു.
ചെമ്പരത്തി നടുന്നതും ഗുണം ചെയ്യും വീട്ടില്‍ ചെമ്പരത്തി നടുന്നതും ഗുണം ചെയ്യും. ചെമ്പരത്തിപ്പൂവ് എത്ര മനോഹരമായി കാണപ്പെടുന്നുവോ അത്രത്തോളം വീടിന് ഗുണം ചെയ്യും. ഇത് കുബേർ ദേവന്റെ പ്രിയപ്പെട്ട സസ്യമായും കണക്കാക്കപ്പെടുന്നു. ചെമ്പരത്തി വളര്‍ത്തുന്നതിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാകും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)