സ്ത്രീകളുടെ നിക്ഷേപത്തെക്കുറിച്ച് സര്‍വെ നടത്തി നിക്ഷേപ പ്ലാറ്റ്ഫോമായ ഗ്രോ രംഗത്ത്. ഗ്രോ നടത്തിയ സര്‍വെയില്‍ ലഭിച്ച റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാകുന്നത്‌ സ്ത്രീകളില്‍ കൂടുതലും നിക്ഷേപിക്കുന്നത് മ്യൂച്ചല്‍ ഫണ്ടിലും ഓഹരിയിലുമാണെന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍വെയില്‍ മൊത്തം 26000 ത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ നാല്‍പത്തിമൂന്ന് ശതമാനത്തോളം സ്ത്രീകള്‍ പരമ്പരാഗത പദ്ധതിയായ സ്ഥിരനിക്ഷേപം, പബ്ലിക്‌ പ്രോവിഡന്റ് ഫണ്ട്‌ തുടങ്ങിയവയിലാണ് നിക്ഷേപം നടത്തുന്നത്. 


ഇതില്‍ ഇരുപത്തിയഞ്ച് ശതമാനം സ്ത്രീകള്‍ സ്വര്‍ണ്ണത്തിലാണ് നിക്ഷേപം നടത്തുന്നത്. കൂടാതെ പതിമൂന്ന് ശതമാനം പേര്‍ റിയല്‍ എസ്റ്റേറ്റിലും ഒന്‍പതു ശതമാനം പേര്‍ പെന്‍ഷന്‍ പ്ലാനുകളിലുമാണ് നിക്ഷേപിക്കുന്നത്. 


Also read: ആയുധ നിര്‍മ്മാണ വിപണന രംഗത്ത് കാല്‍വച്ച് ഇന്ത്യ


സ്വന്തമായി നിക്ഷേപ തീരുമാനങ്ങളെടുക്കുന്നതില്‍ ആത്മവിശ്വാസമുള്ളവരും പ്രാപ്തിയുള്ളവരുമാണ് അറുപത്തിനാല് ശതമാനം പേരുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. കൂടുതലും ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി നിക്ഷേപം നടത്തുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.