ബെംഗളൂരു : അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിപ്ലവകരമായ നീക്കവുമായി ഇന്ത്യൻ ഐടി കമ്പനി വിപ്രോ. ഇനി മുതൽ വിപ്രോ ജിഇ ഹെൽത്ത്കെയറിന്റെ ബെംഗളൂരു യൂണിറ്റിലെ മുഴുവൻ ജീവനക്കാരായി സ്ത്രീകളെ നിയമിക്കും. സിടി സ്കാൻ, കാത്ത് ലാബ്, അൾട്രാ സോണോഗ്രാഫി തുടങ്ങിയ 100 കോടി യൂണിറ്റ് നിർമാണം നടത്തുന്ന ജിഇ ഹെൽത്ത്കെയറിലാണ് വിപ്രോ പുതിയ മാറ്റത്തിന് തുടക്കമിടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരമ്പരഗതമായി ഈ നിർമാണ മേഖലയിൽ  ആകെയുള്ള ജീവനക്കാരിൽ മൂന്നിൽ ഒന്നിൽ താഴെ മാത്രമാണ് സ്ത്രീ ജീവനക്കാർ ഉള്ളത്. ഈ അനുപാതം നിൽക്കുമ്പോഴാണ് വിപ്രോ തങ്ങളുടെ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്. 


 ALSO READ : സ്ത്രീ സൗഹൃദം ഈ പെൺ വീട്; ന​ഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഒരിടം


പ്രാരംഭഘട്ടത്തിൽ 33 വനിതാ ജീവക്കാനരെയാണ് നിയോഗിക്കാൻ പോകുന്നത്. അത് പിന്നീട് 100 ആയി ഉയർത്തും. ഏപ്രിൽ മുതൽ മൂന്ന് ഷിഫ്റ്റുകളിലായി പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.


"ഇത് ഇന്ത്യയിലെ GE-യുടെ ഒരു അതുല്യ നേട്ടമാണ്, നമ്മുടെ ഇടങ്ങളിലെ ലിംഗ വിവേചനം നികത്തുന്നതിനുള്ള ശരിയായ നടപടിയാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" വിപ്രോയുടെ ദക്ഷിണേഷ്യൻ മാനേജർ മഹേഷ് കാപ്രി പറഞ്ഞു.


ALSO READ : ഇന്ത്യക്ക് ശക്തനായ നേതാവുണ്ടെന്ന് ശത്രുക്കൾ പോലും പറയുന്നുയെന്ന് ക്യാപ്റ്റൻ രാധിക മേനോൻ; പൊട്ടിച്ചിരിച്ച് മോദി


ഇന്ത്യയിൽ വിവിധ പ്ലാന്റകളിലും ഓഫീസുകളിലുമായി 2000 ജീവനക്കാരാണ് ജിഇയിൽ പ്രവർത്തിക്കുന്നത്. അതിൽ 12 ശതമാനം പേർ മാത്രമാണ് സ്ത്രീ ജീവനക്കാർ. ബെംഗളൂരു യൂണിറ്റിൽ മുഴുവൻ സ്ത്രീകളായാൽ ഈ കണക്ക് 18 ശതമാനമായി ഉയരുമെന്ന് മഹേഷ് കാപ്രി പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.