ഇന്ത്യക്ക് ശക്തനായ നേതാവുണ്ടെന്ന് ശത്രുക്കൾ പോലും പറയുന്നുയെന്ന് ക്യാപ്റ്റൻ രാധിക മേനോൻ; പൊട്ടിച്ചിരിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ആശയവിനിമയത്തിനിടെ നടന്ന രസകരമായ വീഡിയോയാണ് പ്രചരിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Mar 7, 2022, 09:33 PM IST
  • ഇന്ത്യൻ മർച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനാണ് രാധിക മേനോൻ.
  • പ്രധാനമന്ത്രിയോട് സംസാരിക്കാനുള്ള അവസരത്തിൽ തന്റെ അനുഭവങ്ങൾ സദസ്സുമായി രാധിക മേനോൻ പങ്കുവെക്കുകയായിരുന്നു.
ഇന്ത്യക്ക് ശക്തനായ നേതാവുണ്ടെന്ന് ശത്രുക്കൾ പോലും പറയുന്നുയെന്ന് ക്യാപ്റ്റൻ രാധിക മേനോൻ; പൊട്ടിച്ചിരിച്ച് മോദി

Viral Video : വനിതാ ദിനത്തോട് അനുബന്ധിച്ച് വിവിധ മേഖലയിലെ സ്ത്രീപ്രമുഖരോടൊപ്പം പ്രത്യേകം ആശയവിനിമയം സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വേളയിൽ മോദി ശക്തനായ നേതാവാണെന്ന് ശത്രു രാജ്യങ്ങൾ പോലും സമ്മതിക്കാറുണ്ടെന്ന് ക്യാപ്റ്റൻ രാധിക മേനോൻ പറഞ്ഞു. തന്റെ അനുഭവം വ്യക്തമാക്കുന്നതിനിടെ മോദി ശക്തനായ നേതാവാണെന്ന് രാധിക മേനോൻ പറയുമ്പോൾ പ്രധാനമന്ത്രി പൊട്ടിച്ചിരിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി. 

ഇന്ത്യൻ മർച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റനാണ് രാധിക മേനോൻ. പ്രധാനമന്ത്രിയോട് സംസാരിക്കാനുള്ള അവസരത്തിൽ തന്റെ അനുഭവങ്ങൾ സദസ്സുമായി രാധിക മേനോൻ പങ്കുവെക്കുകയായിരുന്നു. ശത്രുരാജ്യത്തുള്ളവർ പോലും ഇന്ത്യക്ക് ശക്തനായ ഒരു നേതാവുണ്ടെന്ന് പറയുന്നു എന്ന് രാധിക മേനോൻ പറഞ്ഞപ്പോൾ മോദി പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

ALSO READ : Viral Video: യുക്രൈനില്‍നിന്നും തിരിച്ചെത്തിയ ഇന്ത്യക്കാരെ 4 വ്യത്യസ്ത ഭാഷകളിൽ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, വീഡിയോ വൈറല്‍

"ചൈനയോ പാക്കിസ്ഥാനോ പോലെ ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിൽ അല്ലാതെയുള്ള മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ അവിടെയുള്ളവർ പറയുന്നത്- 'നിങ്ങൾക്ക് വളരെ ശക്തനായ ഒരു നേതാവുണ്ട്.' എന്നാണ്" 

അത് കേൾക്കുമ്പോൾ സന്തോഷവും അതിലേറെ വളരെ അഭിമാനവും തോന്നാറുണ്ടെന്ന  ക്യാപ്റ്റൻ രാധിക മേനോന്റെ വാക്കുകൾ കരഘോഷത്തോടെയാണ് ഒപ്പമുള്ളവർ സ്വീകരിച്ചത്. മോദി അധികാരത്തിലേറിയ ശേഷം നിരവധി മാറ്റങ്ങൾ പ്രകടമായെന്നും അതിൽ സന്തോഷമുണ്ടെന്നും രാധിക മേനോൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News