ഡൽഹി: ഭീകരർക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.ഇന്ത്യയെ ലക്ഷ്യമിട്ടാൽ അതിർത്തി കടന്ന് മറുപടി നൽകാൻ മടിക്കില്ലെന്ന് അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രാജ് നാഥ് സിംഗ് പറഞ്ഞു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ വെടിഞ്ഞ സൈനികരെ അനുസ്മരിക്കുന്ന ചടങ്ങിലായിരുന്നു പ്രതിരോധമന്ത്രി ഭീകരർക്ക് താക്കീത് നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ഭീകരവാദത്തെ തുടച്ചു നീക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് പ്രധാനമന്ത്രിയെന്നും ഒരു പോരാട്ടത്തിൽ നിന്നും രാജ്യം പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങളും അതിർത്തികളും തീർത്തും സമാധാനപരമാണ്. അവിടങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളും കുറഞ്ഞു വരികയാണ്.


ഇതിന് കാരണം ബംഗ്ലാദേശ് സൗഹൃദ അയൽരാജ്യമാമെന്നും രാജ്നാഥ്സിംഗ് ചൂണ്ടിക്കാട്ടി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അഫ്‌സ്പ നിരോധനത്തെ കുറിച്ചും പ്രതിരോധമന്ത്രി സംവദിച്ചു. മണിപ്പൂർ,അസം,നാഗാലാന്റ് തുടങ്ങിയിടത്തെ നിരവധി ജില്ലകൾ അഫ്‌സ്പ മുക്തമായി കഴിഞ്ഞെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.