പ്രാബല്യത്തില്‍ വന്നിട്ടുള്ള നികുതി വ്യവസ്ഥകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ നികുതിയാണ് ജിഎസ്ടിയെന്ന് ലോക ബാങ്ക്. നിലവില്‍ ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും ലോക ബാങ്ക് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

115 രാജ്യങ്ങളുടെ നികുതി ഘടന സംബന്ധിച്ച് ദ്വിവാര്‍ഷിക ഇന്‍ഡ്യ ഡവലപ്മെന്‍റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


ജിഎസ്ടി എന്ന നികുതി പരിഷ്കരണം നിരവധി ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കിയെന്നും ഇത് വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. 


അതേസമയം ആഭ്യന്തരമായ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നീക്കത്തിലുള്ള വര്‍ധനവ് ജിഎസ്ടി നടപ്പാക്കിയതിലൂടെ ഉണ്ടായിട്ടുണ്ട് എന്നത് അനുകൂല സൂചനായാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.