ന്യുഡൽഹി: കൊവിഡ് കാലത്ത് രാജ്യം ലോകത്തെ സഹായിച്ചതിന്റെ നേട്ടം എല്ലാവരുടേതുമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും വ്യക്തമാക്കി. മാത്രമല്ല ഇന്ത്യയുടെ കൊവിഡ് കാലത്തെ ഉണര്‍ന്നെഴുന്നേല്‍ക്കല്‍ ലോകത്തിന് മുഴുവന്‍ ആത്മവിശ്വാസം പകര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെരുവിലിറങ്ങുന്ന ഒരു വൃദ്ധയായ അമ്മപോലും തന്റെ കൂരയ്ക്ക് മുന്നില്‍ രാജ്യത്തെ കൊവിഡ് (Covid19) പ്രതിരോധത്തിനായി ദീപം തെളിയിച്ച നാടാണിതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗം കേൾക്കാതെയാണ് വിമർശിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി അവര് രാഷ്ട്രപതിയുടെ പ്രസംഗം കേട്ടിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


Also Read: Onion Price: വീണ്ടും കണ്ണീരിലാഴ്ത്തി ഉള്ളിവില; 15 ദിവസത്തിനുള്ളിൽ ഉയർന്നത് ഇരട്ടിയിലധികം! 


സ്വാതന്ത്ര്യത്തിന്റെ 75 മത്തെ വാർഷികം ആഘോഷിച്ച നാം ഈ വർഷത്തെ പ്രചോദനത്തിന്റെ വർഷമായി ആഘോഷിക്കണമെന്നും അദ്ദേഹം (PM Modi) പറഞ്ഞു.  കൊവിഡ് കാലത്തെ നേട്ടം ഒരു സര്‍ക്കാറിന്റെ മാത്രമല്ല ഈ രാജ്യത്തെ സാധാരണക്കാരന്റെ കൂടിയാണെന്നും പറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷം ഇതൊന്നും മനസിലാക്കാതെ  എല്ലാറ്റിനോടും മുഖം തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. 


വലിയതോതിൽ കൊവിഡ് വാക്സിൻ (Covid Vaccine) വിതരണം നടപ്പിലാക്കിയ ഇന്ത്യ ഫാർമസി ഹബ് എന്നാണ് അറിയപ്പെടുന്നതെന്നും.  നമ്മുടെ ഡോക്ടർമാർക്കും രാജ്യാന്തരതലത്തിൽ പ്രശംസ ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.