World Student`s Day 2022: ലോക വിദ്യര്‍ത്ഥി ദിനം 2022: ഓർക്കാം എപിജെ അബ്ദുൽ കലാമിനെ, ഒപ്പം അദ്ദേഹത്തിൻറെ 10 ഉദ്ധരണികളും
APJ Abdul Kalam Birth Anniversary, World Student`s Day 2022: ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും പ്രശസ്ത ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. എപിജെ.അബ്ദുൽ കലാമിന്റെ 91-ാം ജന്മവാർഷികമാണ് ഇന്ന്. എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായിട്ടാണ് ആഘോഷിക്കാറ്. ഒരു അധ്യാപകനെന്ന നിലയിൽ അദ്ദേഹം എപ്പോഴും വിദ്യാർത്ഥികളുമായി ബന്ധപ്പെടുകയും അവരെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
World Student's Day 2022, APJ Abdul Kalam Birth Anniversary: ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനം... കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 നാണ് എല്ലാ വര്‍ഷവും ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നത്. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ആദരവ്. വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കലാമിന്റെ പ്രയത്‌നങ്ങളെ അംഗീകരിക്കുന്നതിനാണ് എല്ലാ വര്‍ഷവും ദേശീയതലത്തില്‍ ഈ ദിനം ആഘോഷിക്കുന്നത്. 'വിദ്യാഭ്യാസത്തിന്റെ പരിവർത്തനം അധ്യാപകരിൽ നിന്ന് ആരംഭിക്കുന്നു' എന്നതാണ് ഈ വർഷത്തെ ലോക അധ്യാപക ദിന പ്രമേയം.
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം 1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു ജനിച്ചത്. ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന കലാം ചെറുപ്പത്തിൽ പത്ര വിതരണം നടത്തിയാണ് പഠിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ബഹിരാകാശ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശ ഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൽ കലാം വിലപ്പെട്ട സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് 'ഇന്ത്യയുടെ മിസ്സൈല്‍ മാൻ' എന്ന് കലാമിനെ വിശേഷിപ്പിച്ചത്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും ഭരണപരമായും സുപ്രധാന പങ്ക് കലാം വഹിച്ചിട്ടുണ്ട്.
Also Read: കീരിയും കരിമൂർഖനും മുഖാമുഖം, പിന്നെ സംഭവിച്ചത്..! ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു
2002 ല്‍ അന്നത്തെ ഭരണ കക്ഷിയായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെയും പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഐ) യുടെയും പിന്തുണയോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാം തന്റെ ജനകീയ നയങ്ങളാല്‍ 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരിലും പ്രശസ്തനായിരുന്നു. ശേഷം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ അദ്ദേഹം തന്റെ ഇഷ്ട മേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമായി പ്രവർത്തിച്ചു.
Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ
വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് പ്രിയമുള്ള കാര്യമായിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നവയുമായിരുന്നു. 2015 ജൂലൈ 27 ന് തന്റെ 84 മത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ഷില്ലോങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു അധ്യാപകനെന്ന നിലയിൽ കലാം എപ്പോഴും വിദ്യാർത്ഥികളുമായി ബന്ധപ്പെടുകയും അവരെ മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുയും ചെയ്തിരുന്നു. ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കനായിരുന്ന അബുൽ കലാമിനെ ഒരു കളക്‌ടറായി കാണണം എന്നാണ് അദ്ദേഹത്തിൻറെ പിതാവ് ആഗ്രഹിച്ചിരുന്നത്. ലോകത്തുടനീളമുള്ള നാൽപ്പതിലേറെ സർവകലാശാലകൾ അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചിരുന്നു. രാജ്യം പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.
APJ Abdul Kalam Quotes: എപിജെ അബ്ദുൾ കലാമിന്റെ വിലമതിക്കാനാകാത്ത 10 ഉദ്ധരണികൾ
1. ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം
2. വിജയിക്കാനുള്ള എന്റെ ദൃഢ നിശ്ചയം വേണ്ടത്ര ശക്തമാണെങ്കിൽ പരാജയം ഒരിക്കലും എന്നെ മറികടക്കുകയില്ല.
3. ആദ്യ വിജയത്തിന് ശേഷം വിശ്രമിക്കരുത്, കാരണം രണ്ടാമത്തേതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, നിങ്ങളുടെ ആദ്യ വിജയം ഭാഗ്യം മാത്രമാണെന്ന് പറയാൻ കൂടുതൽ ചുണ്ടുകൾ കാത്തിരിക്കുന്നു.
4. ഞാനൊരു സുന്ദരനല്ല, എന്നാൽ സഹായം ആവശ്യമുള്ളവർക്ക് ഞാൻ കരം നീട്ടും. സൗന്ദര്യം മുഖത്തല്ല ഹൃദയത്തിലാണ്.
5. നിങ്ങൾക്ക് സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ ജ്വലിക്കണം
6. വിദ്യാർത്ഥിയുടെ ഏറ്റവും വലിയ സവിശേഷത ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. നമുക്ക് വിദ്യാർത്ഥികളെ ചോദിക്കാൻ അനുവദിക്കാം.
7. ഒരു മികച്ച പുസ്തകം ആയിരം സുഹൃത്തുക്കൾക്ക് തുല്യമാണ് എന്നാൽ ഒരു മികച്ച സുഹൃത്ത് ഒരു ലൈബ്രറിക്ക് തുല്യം.
8. രാജ്യത്തെ ഏറ്റവും മികച്ച മസ്തിഷ്കങ്ങൾ ക്ലാസ് മുറിയിലെ അവസാന ബഞ്ചിലുമുണ്ടാകും
9. നിങ്ങളുടെ ഭാവിയെ നിങ്ങൾക്ക് മാറ്റാനാകില്ല എന്നാൽ ശീലങ്ങൾ മാറ്റാനാകും. ശീലങ്ങൾ തീർച്ചയായും നിങ്ങളുടെ ഭാവിയെ മാറ്റി മറിക്കും.
10. ഓരോ നോവും ഓരോ പാഠമാണ്. ഓരോ പാഠവും ഒരു വ്യക്തിയെ മാറ്റിമറിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...