World Tourism Day 2022: ഇന്ന് ലോക വിനോദ സഞ്ചാര ദിനം, എല്ലാ യാത്രാ പ്രേമികൾക്കും പുതിയ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഒരു  ദിനം... 


COMMERCIAL BREAK
SCROLL TO CONTINUE READING

സെന്‍റ്  അഗസ്റ്റിൻ പറഞ്ഞ ഒരു വാക്യമുണ്ട്, "ലോകം ഒരു പുസ്തകമാണ്, യാത്ര ചെയ്യാത്തവർ ഒരു പേജ് മാത്രം വായിക്കുന്നു". അതായത് യാത്ര നല്‍കുന്ന അനുഭവവും അറിവും ഉന്മേഷവും  കുറച്ചൊന്നുമല്ല.  


യാത്ര എന്നത് ആകര്‍ഷകമായ പുതിയ സ്ഥലങ്ങള്‍  കണ്ടെത്തുക എന്നത് മാത്രമല്ല,  ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന പ്രദേശങ്ങളുടെ പ്രകൃതിഭംഗി, സംസ്കാരം, പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട കൗതുകകരമായ കാര്യങ്ങള്‍ അറിയുക എന്നതും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. യാത്ര എന്നത്, കേവലമൊരു ആഡംബരമല്ല, ഒരു ജീവിതരീതി കൂടിയാണ്. 


Also Read: Shinzo Abe State Funeral: ഷിൻസോ ആബെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി


സെപ്റ്റംബര്‍ 27 ന് ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുന്ന അവസരത്തില്‍  ഈ ദിനത്തിന്‍റെ പ്രാധാന്യവും  ലക്ഷ്യവും ചരിത്രവും അറിയാം. 


യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ (United Nations World Tourism Organization -ന്‍ UNWTO) ആഹ്വാനപ്രകാരമാണ് സെപ്റ്റംബർ 27 ന് ലോക വിനോദസഞ്ചാര ദിനമായി ആചരിയ്ക്കുന്നത്.  1980 മുതലാണ് എല്ലാ വർഷവും സെപ്റ്റംബർ 27 ന് ലോക ടൂറിസം ദിനമായി ആചരിച്ചുവരുന്നത്. 


ലോക ടൂറിസം ദിനത്തിന്  ഏറെ പ്രാധാന്യം ഉണ്ട്.  ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമത് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്  ലോക ടൂറിസം ദിനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ലോക വിനോദ സഞ്ചാര ദിനം  പ്രകൃതിയെ സംരക്ഷിക്കാനും ആളുകളില്‍ സാംസ്കാരിക ധാരണ വളര്‍ത്താനും  ടൂറിസത്തിന്‍റെ ശക്തിയെ   പ്രോത്സാഹിപ്പിക്കാനുമായി ആഘോഷിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. 


രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിനുള്ള ശക്തമായ ഒരു ചാലകമാണ് ടൂറിസം. ഇത് സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും സംഭാവന നൽകുകയും സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക വികസനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രതിരോധശേഷിക്കും സമൃദ്ധിക്കും അടിത്തറ പാകുന്ന സാമൂഹിക സംരക്ഷണ സംവിധാനങ്ങളിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.


വിനോദസഞ്ചാരത്തിന്‍റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് World Tourism Day കൊണ്ട് ഉദ്ദേശിക്കുന്നത്.  എല്ലാ വര്‍ഷവും ഈ ദിനത്തില്‍ യാത്രയുടെ പ്രാധാന്യം ആഘോഷിക്കുന്നു.  ഈ വർഷത്തെ ലോക ടൂറിസം ദിനത്തിന്‍റെ പ്രമേയം 'ടൂറിസം പുനർവിചിന്തനം' എന്നതാണ്. 


ലോകത്തെ  ഒന്നിലധികം വെല്ലുവിളികള്‍ ഒരേ സമയം പിടിമുറുക്കുമ്പോള്‍ ഒരു ദീര്‍ഘയാത്ര നല്‍കുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്‌. കോവിഡ് പിടിച്ചുലച്ച രണ്ടു വർഷങ്ങൾ. മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ലോകം ഉയിർത്തെഴുന്നേൽക്കുന്ന കാലമാണ് ഇത്. ലോകം ഇപ്പോഴും കോവിഡിന്‍റെ പിടിയില്‍ നിന്ന് മോചിതരായിട്ടില്ല എങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.