ന്യൂഡൽഹി: ഡൽഹി സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശ്രീ ഗുരു തേജ് ബഹാദൂർ ഖൽസ കോളേജിലെ ഒഴിവുകളിലേക്കാണ് നിയമനം. colrec.du.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർത്ഥികൾ  ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ അവസാന തീയതി - മാർച്ച് 20


COMMERCIAL BREAK
SCROLL TO CONTINUE READING


ഒഴിവുകളുടെ എണ്ണം വിഷയം തിരിച്ച് (Vacancy Details for DU Recruitment 2022)


അസിസ്റ്റന്റ് പ്രൊഫസർ - 66 തസ്തികകൾ
ഇംഗ്ലീഷ് - 7 
പഞ്ചാബി - 5 
ഹിന്ദി - 3 
സാമ്പത്തികശാസ്ത്രം - 4 
ചരിത്രം - 4 
പൊളിറ്റിക്കൽ സയൻസ് - 3 
കൊമേഴ്‌സ് - 11 
മാത്തമാറ്റിക്സ് - 3 
ബോട്ടണി - 6 
രസതന്ത്രം- 2
ഇലക്‌ട്രോണിക്‌സ് - 2 
കമ്പ്യൂട്ടർ സയൻസ് - 5 
ഫിസിക്‌സ് - 3
സുവോളജി - 6 
എൻവയോൺമെന്റൽ സയൻസ് - 2


വിദ്യാഭ്യാസ യോഗ്യത (DU Recruitment 2022: Educational Qualification)


അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  അപേക്ഷകർ യുജിസി നെറ്റ് അല്ലെങ്കിൽ സിഎസ്ഐആർ നെറ്റ് പരീക്ഷ യോഗ്യത നേടിയിട്ടുണ്ടാവണം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ വിജ്ഞാപനത്തിൽ വായിക്കാവുന്നതാണ്.


 അപേക്ഷ ഫീസ് (DU Recruitment 2022: Application Fee)


റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്നവർക്കുള്ള അപേക്ഷാ ഫീസ് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ്. അതേ സമയം, എസ്‌സി, എസ്ടി, വനിത, എന്നിവർക്ക് സൗജന്യമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA