XXX Season 2:  പ്രശസ്ത ബോളിവുഡ് സിനിമ, ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവ് എക്താ കപൂറിനും അമ്മ ശോഭ കപൂറിനും അറസ്റ്റ് വാറണ്ട്.  ഇവര്‍ നിര്‍മ്മിച്ച XXX എന്ന എന്ന ഇറോട്ടിക് വെബ്‌സീരീസിനെതിരെ നിരവധി പേര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

XXX സീസൺ 2 (XXX Season 2) എന്ന  വെബ് സീരീസിൽ സൈനികരെ അപമാനിക്കുകയും  അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ്   നിർമ്മാതാവ് ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ പരാതി. ബെഗുസരായ് സ്വദേശിയായ വിമുക്തഭടൻ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബീഹാറിലെ ബെഗുസാരായിയിലെ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഏക്തയും ശോഭാ കപൂറും കോടതി സമൻസ് ഒഴിവാക്കിയതിന് പിന്നാലെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. 


Also Read:   Sreenath Bhasi: ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടി മതിയോ? കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി


മുൻ സൈനികനും ബെഗുസരായ് നിവാസിയുമായ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇവർക്ക് സമൻസ് അയച്ച് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇരുവരും കോടതിയില്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ്  കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കുകയായിരുന്നു, അഭിഭാഷകൻ   ഋഷികേശ് പഥക് പറഞ്ഞു.


Also Read:  ഒരാൾ എന്നെ കയറിപ്പിടിച്ചു; പറയാൻ അറപ്പുണ്ട്, കോഴിക്കോട് സിനിമ താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം


XXX വെബ് സീരീസുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും ഏക്ത കപൂറിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഇൻഡോറിൽ നിർമ്മാതാവ് ഏക്താ കപൂറിനും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) ഐടി നിയമത്തിലെയും നിരവധി വകുപ്പുകൾ പ്രകാരം 2020 ൽ അന്നപൂർണ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെബ് സീരീസിൽ ദേശീയ ചിഹ്നവും സൈനിക യൂണിഫോമും ഉപയോഗിക്കുന്നത് കണ്ടാണ് താൻ പരാതി നൽകിയതെന്ന് പരാതിക്കാരനായ നീരജ് യാഗ്നിക് പറഞ്ഞു.


ആൾട്ട് ബാലാജിയുടെ XXX വെബ് സീരീസിൽ സൈനിക ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും അപമാനിച്ചതിന് നിർമ്മാതാക്കളായ ഏക്താ കപൂറിനും ശോഭ കപൂറിനും എതിരെ ബിഹാറിലെ മുസാഫർപൂർ കോടതിയിലും സമാനമായ ഒരു പരാതി ഫയൽ ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.