ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ്,ആരോഗ്യനില തൃപ്തികരം
താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ,സമ്പർക്കുള്ളവർ തുടങ്ങി എല്ലാവരും ഉടൻ പരിശോധന നടത്തണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് (Yogi Adithyanath) കോവിഡ് സ്ഥിരീകരിച്ചു. തൻറെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ തൻറെ വസതിയിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. കോവിഡിൻറെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടപ്പോൾ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു.
തന്നോട് സമ്പർക്കുള്ളവർ, അടുത്തിടപഴകിയവർ,താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ തുടങ്ങി എല്ലാവരും ഉടൻ പരിശോധന നടത്തണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ (Up Government) എല്ലാ പ്രവർത്തനങ്ങളും സാധാരണഗതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Kerala Covid Update : കുതിച്ചുയർന്ന് സംസ്ഥാനത്തെ കോവിഡ്, നാളുകൾക്ക് ശേഷം ഇന്ന് 7000 കടന്ന് കോവിഡ്
യോഗിയുടെ ഒാഫീസിലെ ചിലർക്കും നേരത്ത കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇതേ തുടർന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നിരവധി രാഷ്ടീയ നേതാക്കൾക്കാണ് സമീപകാലത്ത് കോവിഡ് സ്ഥീരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും (Pinarayai Vijayan) കോവിഡ് സ്ഥീരികരിച്ചെങ്കിലും. ഇന്ന് അദ്ദേഹത്തിൻറെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായി.
ALSO READ: മുഖ്യമന്ത്രി കൊവിഡ് നെഗറ്റീവ്; ഇന്ന് ആശുപത്രി വിടും
അതേസമയം ആളുകളുമായി കൂടുതൽ അടുത്തിടപഴകുന്നതും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രാചാരണ പ്രവർത്തനങ്ങളുമാണ് രാഷ്ട്രീയ നേതാക്കൾക്ക് കൂടുതലായി കോവിഡ് വരുന്നതെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...