Kerala Covid Update : കുതിച്ചുയർന്ന് സംസ്ഥാനത്തെ കോവിഡ്, നാളുകൾക്ക് ശേഷം ഇന്ന് 7000 കടന്ന് കോവിഡ്

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2021, 06:52 PM IST
  • കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • 20 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്.
  • Test Positivity നിരക്ക് 10.23 ആണ്.
Kerala Covid Update : കുതിച്ചുയർന്ന് സംസ്ഥാനത്തെ കോവിഡ്, നാളുകൾക്ക് ശേഷം ഇന്ന് 7000 കടന്ന് കോവിഡ്

Kerala Covid Update : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. Test Positivity നിരക്ക് 10.23 ആണ്. കൂടുതൽ രോഗികൾ Ernakulam ജില്ലയിൽ. ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ.  

എറണാകുളം 1162, കോഴിക്കോട് 867, തൃശൂർ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂർ 503, ആലപ്പുഴ 456, കൊല്ലം 448, കാസർഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

ALSO READ : Kerala Covid Update : സംസ്ഥാനത്തെ കോവിഡ് വ്യാപനം അതീവ ഗുരുതരം,Test Positivity 12 ശതമാനത്തിന് മുകളിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,38,87,699 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4814 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 198 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1114, കോഴിക്കോട് 835, തൃശൂർ 661, മലപ്പുറം 597, കോട്ടയം 570, തിരുവനന്തപുരം 417, കണ്ണൂർ 405, ആലപ്പുഴ 449, കൊല്ലം 444, കാസർഗോഡ് 388, പാലക്കാട് 144, പത്തനംതിട്ട 280, ഇടുക്കി 251, വയനാട് 192 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ : Train യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കില്‍ പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

36 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 9, തൃശൂർ 7, കാസർഗോഡ് 6, പാലക്കാട് 4, കോഴിക്കോട് 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 196, കൊല്ലം 583, പത്തനംതിട്ട 132, ആലപ്പുഴ 81, കോട്ടയം 216, ഇടുക്കി 106, എറണാകുളം 336, തൃശൂർ 186, പാലക്കാട് 61, മലപ്പുറം 263, കോഴിക്കോട് 409, വയനാട് 63, കണ്ണൂർ 266, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ALSO READ : Covid 19 Second Wave: 1.61 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 1.36 കോടി കവിഞ്ഞ്‍ ആകെ കേസുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,589 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,75,007 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7582 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1289 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 416 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News