ന്യൂഡൽഹി: ആമസോണിൽ (Amazon) ഇനി ഷോപ്പിംഗ് മാത്രമല്ല നിങ്ങൾക്ക് ട്രെയിൻ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ആമസോൺ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (IRCTC) ധാരണയിലെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടിക്കറ്റ് ബുക്കിംഗിൽനിന്നും service charge ഒഴിവാക്കിയിട്ടുണ്ട് 


Amazon റെയിൽ‌വേ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ തുടക്കത്തിൽ സർവീസ് ചാർജും (Service charge) പേയ്‌മെന്റ് ഗേറ്റ്‌വേ ട്രാൻസാക്ഷൻ ചാർജും (Payment gateway transactions charge) എഴുതിത്തള്ളിയിരിക്കുകയാണ്.  കൂടാതെ ആമസോൺ യാത്രാ വിഭാഗത്തിനായി ഒരു പ്രത്യേക പേജും സൃഷ്ടിച്ചിട്ടുണ്ട്.  ഇതിൽ  ഫ്ലൈറ്റ് , ബസ്, ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും


Also read: ദീപാവലിയ്ക്ക് സ്വർണവില കുറയുമോ, അറിയാം വില എത്രത്തോളം പോകുമെന്ന്.. 


Cashback on ticket booking 


ആമസോണിൽ നിന്ന് ആദ്യമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ഓഫറുകൾ (Cashback offers) വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ അപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു പുറമേ ട്രെയിനുകളിലെ സീറ്റ് ലഭ്യത, ക്വാട്ട (quota) മുതലായവ ഉപഭോക്താക്കൾക്ക് ചെക്ക് ചെയ്യാനാകും മാത്രമല്ല ഉപഭോക്താക്കൾക്ക് ഐആർ‌സി‌ടി‌സിയുടെ വെബ്‌സൈറ്റിൽ കാണുന്നത് പോലെതന്നെ ഈ ആപ്ലിക്കേഷൻ വഴിയും അവരുടെ പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ആമസോൺ പേ (Amazon Pay)വഴിയും പണമടയ്ക്കാം. ഈ ആപ്പിലൂടെയുള്ള ടിക്കറ്റ് റദ്ദാക്കലോ ബുക്കിംഗോ പരാജയപ്പെട്ടാൽ യാത്രക്കാർക്ക് 'തൽക്ഷണ റീഫണ്ട്' (Instant refund) ലഭിക്കും.


Also read: ജോ ബിഡന് വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നൽകാമെന്ന് യൂട്യൂബ് താരം, ഒടുവിൽ..! 


ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപേ കഴിഞ്ഞ വർഷം തന്നെ Amazon വിമാനങ്ങൾക്കും ബസുകൾക്കുമായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.   Android, iOS പ്ലാറ്റ്ഫോമുകളിൽ ഈ സവിശേഷത ലഭ്യമാകും.


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)