അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ്!!
റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്‌സ് പ്രീ പെയ്‌മെന്റ്, റീഫണ്ട്, റിട്ടേണിന്‍റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷന്‍ നടപടികള്‍ ഉടനെ നടപ്പാക്കും.
ന്യൂഡല്‍ഹി: അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ലഭിക്കാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ട. പദ്ധതി ഒരുവര്‍ഷത്തിനകം നടപ്പാക്കാന്‍ കഴിയുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്‌സ് പ്രീ പെയ്‌മെന്റ്, റീഫണ്ട്, റിട്ടേണിന്‍റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷന്‍ നടപടികള്‍ ഉടനെ നടപ്പാക്കും.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തികവര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 50 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 6.08 കോടി പേരാണ് ഇത്തവണ റിട്ടേണ്‍ നല്‍കിയത്.