അഞ്ചു വര്‍ഷത്തിനിടെ ഈ മുഖ്യമന്ത്രിയുടെ ആസ്തി കുറഞ്ഞത് 45%...!!
അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ആസ്തിയില്‍ വന്‍ കുറവ്...
Kokatta: അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ ആസ്തിയില്‍ വന്‍ കുറവ്...
തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടോപ്പം പശ്ചിമ ബംഗാള്‍ മുഖ്യമന്തി (West Bengal CM) മമത ബാനര്‍ജി (Mamata Banerjee) സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ആസ്തിയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ആസ്തി മൂല്യത്തില്‍ 45.08%ത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ സ്വത്ത് വിവരം 30,45,013 രൂപആയിരുന്നു. എന്നാല്‍, ഇത്തവണ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 16,72,352 രൂപയാണ് ആസ്തിയായി മമത കാണിച്ചിരിക്കുന്നത്.
മമതയെക്കൂടാതെ പാര്‍ട്ടി സഹപ്രവര്‍ത്തകരായ മമത ഭുനിയ, സുകുമാര്‍ ദേ എന്നിവരുടെ ആസ്തിയിലും കുറവാണ് കാണിച്ചിരിക്കുന്നത്. യഥാക്രമം 37.53 ശതമാനവും 36.18 ശതമാനവുമാണ് ഇവരുടെ ആസ്തിയില്‍ കുറവ് വന്നിരിയ്ക്കുന്നത്.
Also read: West Bengal Assembly Election 2021: ബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു, അഭിപ്രായസര്‍വേകള്‍ മാറിമറിയുമ്പോള്‍ ഭരണം പിടിച്ചെടുക്കുമെന്ന ഉറപ്പില്‍ BJP നേതാക്കൾ
ഇത്തവണ നീയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നാണ് മമത ബാനര്‍ജി മത്സരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ മമത ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ജനവിധി തേടിയത്. മുന്‍ സഹപ്രവര്‍ത്തകനായ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ മമതയുടെ എതിരാളി. മാസങ്ങള്‍ക്ക് മുന്‍പ് TMC വിട്ട് BJPയില്‍ ചേര്‍ന്ന അദ്ദേഹത്തെ നേരിടാന്‍ മമത സ്വയം തീരുമാനിക്കുകയായിരുന്നു.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...