യുവതിയെ വടിവാളുമായി പിന്തുടർന്ന് ആക്രമിച്ച് യുവാവ്; വീഡിയോ
Young man assaults young woman: ശാന്തനു ലക്ഷ്മണ്‍ യാദവ് എന്നയാളാണ് വടിവാള്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ: നടുറോഡില്‍ യുവതിക്ക് നേരേ വടിവാള്‍ ആക്രമണം നടത്തി യുവാവ്. പൂണെ സദാശിവ് പേഠിലാണ് സംഭവം നടന്നത്. യുവാവ് വടിവാളുമായി പിന്തുടര്‍ന്നെത്തിയാണ് യുവതിയെ നടു റോഡിൽ ആക്രമിച്ചത്. നാട്ടുകാര്‍ അക്രമിയെ പിന്നീട് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.20-കാരിയായ പൂണെ സ്വദേശിനിക്ക് നേരേയാണ് നടുറോഡില്‍ ആക്രമണമുണ്ടായത്. യുവതിക്ക് നേരേ ശാന്തനു ലക്ഷ്മണ്‍ യാദവ് എന്നയാളാണ് വടിവാള്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുവതി സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു . ഈ നേരത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന ശാന്തനുവും സ്‌കൂട്ടര്‍ യാത്രക്കാരനുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സ്‌കൂട്ടര്‍ യാത്രക്കാരായ യുവതിയും യുവാവും വാഹനത്തില്‍ നിന്നിറങ്ങി. ആ സാഹചര്യത്തിൽ ആണ് പ്രതി കൈയില്‍ ഒളിപ്പിച്ചിരുന്ന വടിവാള്‍ വീശിയത്.
ALSO READ: കനത്ത മഴയിൽ മരം വീണ് ഒരാൾ മരിച്ചു, വീഡിയോ
യുവതിയുടെ ആണ്‍സുഹൃത്തിനെആദ്യം വടിവാള്‍ വീശി ഓടിച്ചു. ഇതോടെ യുവതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്നോടി യുവതിയെ ആക്രമിക്കുകയുമായിരുന്നു. പിറകില്‍നിന്ന് യുവതിയെ പ്രതി അടിച്ചുവീഴ്ത്തി. ഇതിനുശേഷം യുവതിയെ നടുറോഡിലിട്ട് ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി. പിന്നാലെ കല്ലും മറ്റുവസ്തുക്കളും എറിഞ്ഞ് പ്രതിയെ പിന്തിരിപ്പിക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. പ്രതിയെ പിന്നീട് പോലീസിന് കൈമാറി.
പ്രതി യുവതിയുടെ മുന്‍സഹപാഠിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. യുവതി തന്നോട് സംസാരിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും ആണ്‍സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ യുവതി സംസാരിക്കാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് പ്രതി ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു. നേരത്തെയും ശാന്തനു മകളെ ശല്യംചെയ്തിരുന്നതായി യുവതിയുടെ മാതാവും വെളിപ്പെടുത്തി.ഇപ്പോള്‍ തന്റെ മകളെ കൊല്ലാനാണ് അയാള്‍ ശ്രമിച്ചതെന്നും മാതാവ് പറഞ്ഞു. ശല്യംസഹിക്കവയ്യാതെ അയാളുടെ പിതാവിനോട് പരാതി അറിയിച്ചിരുന്നതായും ഇവർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...