യുട്യൂബ് ചാനലുകള്‍ ഇപ്പോള്‍ വലിയൊരു വരുമാന മാര്‍ഗമാണ്. ഇതുവഴി ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കുന്നവർ നിരവധിയാണ്. എന്നാൽ എട്ട് ലക്ഷം രൂപ മുടക്കിയിട്ടും ഒരു രൂപപോലും വരുമാനം ലഭിച്ചില്ലെന്ന് വ്യക്തമാക്കുകയാണ് നളിനി ഉനാഗര്‍ എന്ന യുവതി. തന്റെ യുട്യൂബ് ചാനലിനായി ലക്ഷങ്ങൾ മുടക്കി, 250 ലധികം വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടും വരുമാനം ലഭിച്ചില്ലെന്നും യുവതി പറയുന്നു. ഒടുവില്‍ വീഡിയോ എല്ലാം ഡിലീറ്റ് ചെയ്ത് ചാനല്‍  പൂട്ടി കെട്ടിയിരിക്കുകയാണ് യുവതി.


COMMERCIAL BREAK
SCROLL TO CONTINUE READING

'നളിനീസ് കിച്ചണ്‍ റെസിപ്പീ' എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയായിരുന്നു നളിനി ഉനാഗര്‍. മൂന്ന് വര്‍ഷം മുമ്പാണ് അവര്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഈ കാലയളവിനിടെ അടുക്കള സംവിധാനങ്ങളും ക്യാമറയും ലൈറ്റും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് നളിനിക്ക് 8 ലക്ഷത്തോളം രൂപയാണ് ചിലവായത്. എന്നാല്‍ ഒരു രൂപ പോലും വരുമാനമായി യൂട്യൂബില്‍ നിന്ന് ലഭിച്ചില്ലെന്നും ഇതോടെ താന്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുകയാണ് എന്നുമുള്ള നളിനിയുടെ പോസ്റ്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 


'ഞാന്‍ ഏകദേശം എട്ട് ലക്ഷത്തോളം രൂപ എന്‍റെ യൂട്യൂബ് ചാനലിന്‍റെ കിച്ചണ്‍, സ്റ്റുഡിയോ സംവിധാനങ്ങള്‍, പ്രൊമോഷന്‍ എന്നിവയ്ക്കായി ചിലവഴിച്ചു, എന്നാല്‍ വരുമാനമോ? 0 രൂപ' എന്നും ട്വീറ്റില്‍ നളിനി വിശദീകരിച്ചു. 



 


'മൂന്ന് വര്‍ഷം 250ലേറെ വീഡിയോകള്‍ ഞാന്‍ നിര്‍മിച്ചു. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം എനിക്ക് ലഭിച്ചില്ല. അതിനാല്‍ വീഡിയോകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുകയാണ്. യൂട്യൂബ് ചാനലിലെ എല്ലാ വീഡിയോകളും നീക്കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വിജയിക്കണമെങ്കില്‍ അല്‍പം ഭാഗ്യം കൂടി വേണം. പ്രധാന വരുമാനമായി യൂട്യൂബിനെ ഒരിക്കലും കാണാനാവില്ല' എന്നും നളിനി ഉനാഗര്‍ കൂട്ടിച്ചേര്‍ത്തു.


നളിനി ഉനാഗറിന്‍റെ ട്വീറ്റുകള്‍ക്കടിയിൽ നിരവധി കമന്‍റുകളാണ് നിറയുന്നത്. പലര്‍ക്കും നളിനിയോട് അനുകമ്പ കാട്ടുകയും ചിലര്‍ അവരെ ഉപദേശിക്കുകയും ചെയ്തു. എന്തിന് വീഡിയോകളൊക്കെ ഡിലീറ്റ് ചെയ്തു, എന്നെങ്കിലുമൊരിക്കല്‍ അവ വൈറലാവുമായിരുന്നു എന്നിങ്ങനെ നിറയുന്നു കമന്റുകൾ.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.