ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിർ നായിക് ഇന്ത്യയിലേക്ക് തിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലേഷ്യൻ പൊലീസ് ഓഫീസര്‍ മൊഹമ്മദ് റബൈ അബു ബക്കർ കോലാലമ്പൂരിൽ ഒരു ദേശീയ മാധ്യമത്തിനെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് രാത്രിയോടെ മലേഷ്യയില്‍ നിന്ന് സാക്കിര്‍ ഇന്ത്യയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്.


2016 ജൂലൈ ഒന്നിനാണ് സാക്കിർ നായിക് ഇന്ത്യയില്‍ നിന്നും കടക്കുന്നത്. മലേഷ്യയിലെ പുത്രജയയില്‍ താമസിച്ചുവരികയായിരുന്ന സാക്കിറിന്, മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥിര താമസത്തിനുള്ള അവസരവും നല്‍കിയിരുന്നു. 


2016ല്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ ആറുപേരില്‍ രണ്ടുപേര്‍ സാക്കിർ നായിക്കിന്‍റെ മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനുശേഷം എന്‍ഐഎ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.


ബംഗ്ലാദേശില്‍ പിടിയിലായ ഒരു തീവ്രവാദി സാക്കിർ നായിക്കിന്‍റെ പ്രസംഗമാണ് തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചതെന്ന് മൊഴി കൊടുക്കുന്നതോടെയാണ് ഇയാള്‍ സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാവുന്നത്.