വാർത്തകൾ തെറ്റ്; അദാനി എന്റർപ്രൈസസ് തങ്ങളെ ഏറ്റെടുക്കുന്നുവെന്ന വാർത്ത നിഷേധിച്ച് സീ മീഡിയ
ഗൗതം അദാനിയും ഡോ. സുഭാഷ് ചന്ദ്രയും തമ്മിൽ അത്തരത്തിലുള്ള ഒരു കരാറും ഇല്ലെന്ന് സീ ഗ്രൂപ്പ് വക്താവ്
നോയിഡ: അദാനി എന്റർപ്രൈസസ് സീ മീഡിയ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെന്ന വാർത്ത തെറ്റെന്ന് സീ. ഗൗതം അദാനിയും ഡോ. സുഭാഷ് ചന്ദ്രയും തമ്മിൽ അത്തരത്തിലുള്ള ഒരു കരാറും ഇല്ലെന്ന് സീ ഗ്രൂപ്പ് വക്താവ് പറഞ്ഞു. പൊതുജനങ്ങളുടേയും ഒാഹരി ഉടമകളുടെയും താത്പര്യങ്ങളെ കണക്കിലെടുക്കുന്നുണ്ട്.ഗൗതം അദാനിയും സുഭാഷ് ചന്ദ്രയും തമ്മിലെ ചർച്ചകൾ ഉയർത്തി കാട്ടി ഒാഹരി വിപണിയിലെ സ്റ്റോക്ക് ട്രേഡിംഗാണ് മറ്റുള്ളവരുടെ ഉദ്ദേശമെന്നും സീ മീഡിയ വക്താവ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...