ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച വിനോദത്തിനുള്ള പ്ലാറ്റ്ഫോമുമായി സീ എന്റര്‍ടൈന്‍മെന്‍റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്. പുതിയ പ്ലാറ്റ്ഫോമായ സീ 5, സീ ഇന്‍റര്‍നാഷണലിന്‍റെയും ഇസഡ് ഫൈവ് ഗ്ലോബലിന്‍റെയും സിഇഓ ആയ അമിത് ഗോയങ്ക ബുധനാഴ്ച അവതരിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിനോദത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന പ്ലാറ്റ്ഫോമാണിത്. ഫെബ്രുവരി പതിനാല് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പ്ലാറ്റ്ഫോം നവ ഇന്ത്യയുടെ സാങ്കേതിക-വിനോദ ആവശ്യങ്ങള്‍ പരിഗണിച്ച് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇതോടെ വളര്‍ച്ചയുടെ അടുത്ത പടിയിലാണ് സീ ഗ്രൂപ്പ്  ചെന്നെത്തി നില്‍ക്കുന്നതെന്ന് അമിത് ഗോയങ്ക പറഞ്ഞു.


ഡിജിറ്റൽ ഈ വളർച്ചക്ക് ഊർജം പകരുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. ഈ മേഖലയില്‍ ശക്തമായ പങ്കുവഹിക്കുകയും സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്യുന്നുവെന്നത് സീ ഉറപ്പാക്കുന്നു. ആഗോള ഉള്ളടക്ക കമ്പനി എന്ന നിലയിൽ ഉപഭോക്താക്കളെ മനസിലാക്കുന്നതും അവർ ഇഷ്ടപ്പെടുന്ന ഉള്ളടക്കത്തിലേക്ക് വിവർത്തനം ചെയ്യുന്നതും എങ്ങനെയെന്നിടത്താണ് നമ്മുടെ ശക്തി. ഈ ഉള്ളടക്കം ലോകത്തിന് ഉടൻ ലഭ്യമാക്കുകയാണ് സീ 5 ന്‍റെ ലക്ഷ്യം. ഉപഭോക്താക്കളെയും അവരുടെ പ്രാദേശിക ആവാസവ്യവസ്ഥയെയും സംബന്ധിച്ച് നമ്മുടെ ആഴത്തിലുള്ള അറിവ് അടിസ്ഥാനമാക്കിയാണ് സീ 5 മുന്നോട്ടു പോവുക. ഇതോടെ ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ ലോകം മാറാന്‍ പോവുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.