ന്യൂഡൽഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമൻമാരായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത സ്ഥാപനത്തിലെ തന്റെ നാലര വർഷത്തെ യാത്രയ്ക്ക് തിരശ്ശീലയിട്ടു. വെള്ളിയാഴ്ചയാണ് ഗുപ്ത രാജിവെച്ചതായി പ്രഖ്യാപിച്ചത്. ആഴ്ചകളുടെ വ്യത്യാസത്തിൽ കമ്പനിയിൽ നിന്ന് പുറത്തുകടക്കുന്ന മൂന്നാമത്തെ ഉയർന്ന വ്യക്തിയാണ് മോഹിത് ഗുപ്ത.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഴ്ചയുടെ തുടക്കത്തിൽ, സൊമാറ്റോയുടെ പുതിയ സംരംഭ മേധാവിയും മുൻ ഫുഡ് ഡെലിവറി മേധാവിയുമായ രാഹുൽ ഗഞ്ചൂവും രാജിവച്ചിരുന്നു, ഇന്റർസിറ്റി ലെജൻഡ്‌സ് സർവീസ് തലവൻ സിദ്ധാർത്ഥ് ജാവർ ആഴ്ചകൾക്ക് മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു. അതേസമയം രാജിവെക്കുന്നുണ്ടെങ്കിലും താൻ സൊമാറ്റോയിൽ ദീർഘകാല നിക്ഷേപകനായി തന്നെ തുടരുമെന്നും അദ്ദേഹം തൻറെ വിടവാങ്ങൽ കുറിപ്പിൽ പറയുന്നു.


ALSO READ : ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ മതി; ഉറപ്പുള്ള പെൻഷൻ 5000 വരെ


2020 മെയ് മാസത്തിൽ സഹസ്ഥാപകനായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ്, ഗുപ്ത സെഗ്‌മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു, കൂടാതെ സ്ഥാപനത്തിന്റെ ഭക്ഷ്യ വിതരണ പ്രവർത്തനങ്ങൾ  കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.


 



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.