Afghanistan നിർദേശം തള്ളി ഇന്ത്യ; ഐഎസിൽ ചേർന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നേക്കില്ല
ഇവരുടെ ഭർത്താക്കൻമാരായ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതിനെ തുടർന്ന് നാല് പേരും അഫ്ഗാൻ സർക്കാരിൽ കീഴടങ്ങിയിരുന്നു. നിലവിൽ ഇവരെ കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്
ന്യൂഡൽഹി: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സിൽ (ISIS) ചേർന്ന നാല് ഇന്ത്യൻ വനിതകളെ തിരികെ കൊണ്ടുവരില്ലെന്ന് റിപ്പോർട്ടുകൾ. ആയിഷ, റിഫേല, മറിയം, ഫാത്തിമ എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിൽ കഴിയുന്നത്. അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇവരുടെ ഭർത്താക്കൻമാരായ ഐഎസ് ഭീകരർ (IS terrorist) കൊല്ലപ്പെട്ടതിനെ തുടർന്ന് നാല് പേരും അഫ്ഗാൻ സർക്കാരിൽ കീഴടങ്ങിയിരുന്നു. നിലവിൽ ഇവരെ കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
2016-18 കാലയളവിലാണ് ഇവർ നാല് പേരും ഭർത്താക്കൻമാർക്കൊപ്പം അഫ്ഗാനിസ്ഥാനിൽ എത്തിയത്. തടവുകാരെ അതത് രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കുന്നതിന് ചർച്ചകൾ നടത്തുന്നതായി അഫ്ഗാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് വ്യക്തമാക്കിയിരുന്നു.
ALSO READ: IS Militant Link: മലയാളിക്ക് എഴുവർഷം കഠിന തടവും പിഴയും
ഐഎസിൽ ചേർന്ന ഇന്ത്യൻ വനിതകളെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യൻ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. അതിനാൽ ഇവരെ തിരികെയെത്തിക്കാൻ അനുവാദം നൽകിയേക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ അന്വേഷണ ഏജൻസികൾ തടവിൽ കഴിയുന്ന വനിതകളുമായി സംസാരിച്ചിരുന്നു. എന്നാൽ ഇവരുമായി നടത്തിയ സംഭാഷണത്തിൽ നിന്നും ഇവർ തീവ്ര മതമൗലികവാദ നിലപാടുള്ളവരാണെന്ന് വ്യക്തമായെന്നും ഏജൻസികൾ പറയുന്നു. അതിനാൽ ഇവരെ അഫ്ഗാനിസ്ഥാനിൽ (Afghanistan) തന്നെ വിചാരണ ചെയ്യാൻ അഫ്ഗാൻ അധികൃതരോട് അഭ്യർഥിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
ALSO READ: അറസ്റ്റിലായ ഐഎസ് ഭീകരന്റെ വീട്ടിൽ നിന്നും പതാകയും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു!
ഐഎസിൽ ചേർന്നവരെ തിരികെയെത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ (Security issues) ഉണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്. ഐഎസ് കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന 403 പേർ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുന്നിൽ കീഴടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയടക്കം 13 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഈ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.