അറസ്റ്റിലായ ഐഎസ് ഭീകരന്റെ വീട്ടിൽ നിന്നും പതാകയും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു!

ചാവേർ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ നിറച്ച ജാക്കറ്റും വിവിധ തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട  രേഖകളും കണ്ടെത്തിയിട്ടുണ്ട്.      

Last Updated : Aug 23, 2020, 06:38 PM IST
    • ചാവേർ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ നിറച്ച ജാക്കറ്റും വിവിധ തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്.
    • ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഐഎസ് പാതകയും നിരവധി സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി റിപ്പോർട്ട്.
അറസ്റ്റിലായ ഐഎസ് ഭീകരന്റെ വീട്ടിൽ നിന്നും പതാകയും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു!

ന്യുഡൽഹി:  കഴിഞ്ഞ ദിവസം ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബൂ യൂസഫ് ഖാന്റെ ഉത്തരപ്രദേശിലെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തി.  ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഐഎസ് പാതകയും നിരവധി സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി  റിപ്പോർട്ട്.  

Also read: ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പദ്ധതിയുമായി പാക്കിസ്ഥാൻ 

മാത്രമല്ല ചാവേർ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ നിറച്ച ജാക്കറ്റും വിവിധ തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട  രേഖകളും കണ്ടെത്തിയിട്ടുണ്ട്.  മൂന്ന് പാക്കറ്റുകളിലായി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബ്രൗണ്‍ നിറത്തിലുള്ള ജാക്കറ്റ്, നാല് പാക്കറ്റുകളിലായി സ്‌ഫോടക വസ്തുക്കള്‍ നിറച്ച നീല നിറത്തിലുള്ള ജാക്കറ്റ് എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  കൂടാതെ സ്‌ഫോടനത്തിനായി സൂക്ഷിച്ചിരുന്ന ഒരു ലെതര്‍ ബെല്‍റ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  

Also read:അത്ഭുതം.. ബീഹാറിൽ 65 വയസുള്ള സ്ത്രീ 14 മാസത്തിനുള്ളിൽ അമ്മയായത് 8 തവണ!! 

ഇയാളെ അറസ്റ്റു ചെയ്തപ്പോൾ പൊലീസ് കണ്ടെടുത്ത ഐഇഡിയിൽ സ്ഫോടനം നടത്താൻ പൂർണ്ണസജ്ജമായിരുന്നുവെന്നും  ടൈമർ സജീവമക്കേണ്ട  ആവശ്യകത മാത്രമേ ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചിരുന്നു.  ഇയാളെ അറസ്റ്റു ചെയ്തശേഷം ഇവ നിരവീര്യമാക്കുമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.    

മാത്രമല്ല ഇയാൾ സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും കനത്ത സുരക്ഷയെ തുടർന്ന് പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ  ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.  

Trending News