അനധികൃത സ്വത്ത് സമ്പാദനകേസിലെ വിധി: തമിഴ്‌നാട് രക്ഷപ്പെട്ടെന്ന് പനീര്‍സെല്‍വം
അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് വികാരാധീനയായി അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. വിധി വരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ശശികല എം.എല്‍.എമാര്‍ താമസിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ എത്തിയിരുന്നു.
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് വികാരാധീനയായി അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. വിധി വരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ശശികല എം.എല്‍.എമാര്‍ താമസിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ എത്തിയിരുന്നു.
വിധി കേട്ടയുടന്‍ തന്നെ ശശികല എം.എല്‍.എമാരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. ‘അമ്മ ജയലളിത പ്രതിസന്ധിയിലായപ്പോൾ ഞാനും ബുദ്ധിമുട്ടി. ഇപ്പോൾ ഞാൻ സ്വയം ചുമക്കുകയാണ്. നീതി ജയിക്കുമെന്നും’ വിധിയെ കുറിച്ച് ശശികല പറഞ്ഞു.
അതേസമയം, വിധി വന്നപ്പോള്‍ ഒ.പി.എസ് ക്യാംപ് ആഹ്ലാദതിമിര്‍പ്പിലായിരുന്നു. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടുവെന്നാണ് പനീര്‍ശെല്‍വം പ്രതികരിച്ചത്.
തമിഴ്നാട്ടിലാകമാനം പന്നീർശെൽവം അനുകൂലികൾ ആഹ്ലാദ പ്രകടനം നടത്തുന്നു. എം.എൽ.എമാരെ ആഡംബര ഹോട്ടലിൽ പാർപ്പിച്ച് ശശികല കളിച്ച രാഷ്ട്രീയ നാടകത്തിനാണ് അന്ത്യമായത്. ശശികല പക്ഷത്തെ എത്ര എം.എൽ.എമാർ ഇനി പന്നീർശെൽവം പക്ഷത്തേക്ക് കൂറുമാറുമെന്നാണ് കാത്തിരിക്കുന്നത്.