കേരള  സംസ്ഥാനത്തിന്റെ പ്രധാന വരുമാനം ശ്രോതസുകളിൽ ഒന്നാണ് ലോട്ടറി. 56 വർഷങ്ങൾക്ക് മുമ്പ് 1967 ഇഎംഎസ് നമ്പൂതിരിപ്പാട് സർക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി പി.കെ കുഞ്ഞുസാരഹിബാണ് കേരള ലോട്ടറി എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. ലോട്ടറി വിൽപനയിലൂടെയും വിജയിക്കുന്നവരിൽ നിന്നും ലഭിക്കുന്ന നികുതി ഉൾപ്പെടെ വലിയ ഒരു വരുമാനം സംസ്ഥാന സർക്കാർ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ഭാഗ്യം കൂടിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എത്തിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരാളുടെ ജീവതത്തിൽ ഭാഗ്യം ഏത് വഴിയിലൂടെ വരുമെന്ന് പറയാൻ സാധിക്കില്ല, അതിന് ഒരു പാത്രമാകുകയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഭാഗ്യം എന്നത് പോലെ തന്നെയാണ് ലോട്ടറിയിലൂടെ വലിയ ഒരു വിഭാഗം പേർക്ക് ഒരു വരുമാനം കൂടി ഒരുക്കുന്നുണ്ട്. ലോട്ടറി വിൽപനയെ ആശ്രയിച്ച് നിരവധി പേരാണ് ഇന്ന് കേരളത്തിലുള്ളത്. അങ്ങനെ അക്ഷരാർഥത്തിൽ കേരളത്തിന്റെ സമ്പദ്ഘടനയുടെ ഒരു പ്രധാന ഘടകമാണ് ഭാഗ്യക്കുറി.


ALSO READ : Kerala Lottery Result: വിഷു ബമ്പർ നറുക്കെടുപ്പ് 24-ന്, കിട്ടാൻ പോകുന്ന കോടികളുടെ കണക്ക് ഇതാ...


എല്ലാ ദിവസം വൈകിട്ട് മൂന്ന് മണിയാകുമ്പോൾ ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ നറുക്കെടുപ്പ് സംഘടിപ്പിക്കും. ഓരോ ദിവസം ഓരോ ലോട്ടറികളുടെ ഫലമാണ് ഭാഗ്യക്കുറി വകുപ്പ് പുറത്ത് വിടുക. ഇവയ്ക്ക് പുറമെ പ്രത്യേകമായി അവതരിപ്പിക്കുന്ന ബംപർ ലോട്ടറി ഫലവും ഭാഗ്യക്കുറി വകുപ്പ് പുറത്ത് വിടും. ഈ ബംപറിലൂടെ 25 കോടി രൂപ വരെ സമ്പാദിക്കാനുള്ള അവസരം വരെ ലഭിക്കുന്നുയെന്ന് തന്നെ പറയാം.


ദിവസേനയുള്ള ഭാഗ്യക്കുറിയും അവയുടെ ഒന്നാം സമ്മാനം ഏത്രയെന്ന് നോക്കാം


1. അക്ഷയ എകെ ഭാഗ്യക്കുറി, ഞായറാഴ്ചകളിലായിട്ടാണ് അക്ഷയ ഭാഗ്യക്കറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും


2. വിൻ-വിൻ ഡബ്ല്യു ഭാഗ്യക്കുറി, തിങ്കളാഴ്ചകളിലായിട്ടാണ് വിൻ-വിൻ ഭാഗ്യക്കറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും


3. സ്ത്രീ ശക്തി എസ്എസ് ഭാഗ്യക്കുറി, ചൊവ്വാഴ്ചകളിലായിട്ടാണ് സ്ത്രീ ശക്തി ഭാഗ്യക്കറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷവും


4. ഫിഫ്റ്റി-ഫിഫ്റ്റി എഫ് എഫ് ഭാഗ്യക്കുറി, ബുധനാഴ്ചകളിലായിട്ടാണ് ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷവും.


5. കാരുണ്യ പ്ലസ് കെഎൻ ഭാഗ്യക്കുറി, വ്യാഴാഴ്ചകളിലായിട്ടാണ് കാരുണ്യ പ്ലസ് ഭാഗ്യക്കറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷവും


6. നിർമൽ എൻആർ ഭാഗ്യക്കുറി, വെള്ളിയാഴ്ചകളിലായിട്ടാണ് നിർമൽ ഭാഗ്യക്കറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷവും


7. കാരുണ്യ കെആർ ഭാഗ്യക്കുറി, ശനിയാഴ്ചകളിലായിട്ടാണ് കാരുണ്യ ഭാഗ്യക്കറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും


ബംപർ ലോട്ടറികൾ


ആറ് ബംപർ ലോട്ടറികളാണ് നിലവിൽ ഭാഗ്യക്കുറി വകുപ്പിന്റെ കീഴിലുള്ളത്. ക്രിസ്മസ് ന്യൂ ഇയർ ബംപർ, സമ്മർ ബംപർ, വിഷു ബംപർ, മൺസൂൺ ബംപർ, തിരുവോണം ബംപർ, പൂജ ബംപർ എന്നിങ്ങിനെയാണ്.


ക്രിസ്മസ് ന്യൂ ഇയർ ബംപർ - 16 കോടി രൂപയാണ് ക്രിസ്മസ് ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം


സമ്മർ ബംപർ - പത്ത് കോടി രൂപയാണ് സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം


വിഷു ബംപർ - 12 കോടി രൂപയാണ് വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം


മൺസൂൺ ബംപർ - പത്ത് കോടി രൂപയാണ് മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം


തിരുവോണം ബംപർ - 25 കോടി രൂപയാണ് തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം. ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനം തുകയാണിത്


പൂജ ബംപർ - പത്ത് കോടി രൂപയാണ് പൂജ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.