Christmas New Year Bumper Lottery BR95 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇപ്രാവിശ്യത്തെ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ ലോട്ടറി വിൽപ്പന റെക്കോർഡിലേക്ക്. മുൻ വർഷത്തെക്കാൾ ഏഴര ലക്ഷത്തിൽ അധികം ടിക്കറ്റുകളാണ് ഇതുവരെയുള്ള കണക്കനുസരിച്ച് വിറ്റുപോയിരിക്കുന്നത്. 27,40,750 ടിക്കറ്റുകൾ ഇതിനോടകം വിറ്റു കഴിഞ്ഞു. ഇനി 2,59,250) ടിക്കറ്റുകൾ മാത്രമാണ് വിൽപ്പനയ്ക്കായി ബാക്കിയുള്ളത്. നിലവിൽ ടിക്കറ്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനം പാലക്കാടിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങളുമായി എറണാകുളവും തൃശൂരും ഏകദേശം ഒപ്പത്തിനൊപ്പം മുന്നേറുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലാണ് ലോട്ടറി പുറത്തിറക്കുന്നത്. 400 രൂപയാണ് ടിക്കറ്റിന്റെ വില. ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 2023 ഫലങ്ങളുടെ തത്സമയ പ്രഖ്യാപനം തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ 2024 ജനുവരി 24 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.


ALSO READ : Kerala Lottery Result Live : ഇന്ന് 75 ലക്ഷം രൂപ നേടിയത് ആര്? വിൻ-വിൻ ലോട്ടറി ഫലം പുറത്ത്


ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ സമ്മാനഘടന


ഒന്നാം സമ്മാനം (20 കോടി രൂപ)
പത്ത് സീരീസുകളിൽ ഒരു ടിക്കറ്റിന് മാത്രം


സമാശ്വാസ സമ്മാനം (ഒരു ലക്ഷം രൂപ)
ബാക്കി ഒമ്പത് സീരിസീകളിൽ നിന്നും ഒന്നാം സമ്മാനത്തിന് സമാനമായ നമ്പരുകൾക്ക് ലഭിക്കും


രണ്ടാം സമ്മാനം (ഒരു കോടി രൂപ)
20 പേർക്ക് ഒരു കോടി രൂപ ലഭിക്കുക


മൂന്നാം സമ്മാനം (പത്ത് ലക്ഷം രൂപ)
30 പേർക്കാണ് പത്ത് ലക്ഷം രൂപ വീതം ലഭിക്കുക


നാലാം സമ്മാനം (മൂന്ന് ലക്ഷം രൂപ)
20 പേർക്കാണ് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കുക


അഞ്ചാം സമ്മാനം (രണ്ട് ലക്ഷം രൂപ)
20 പേർക്കാണ് രണ്ട് ലക്ഷം രൂപ വീതം ലഭിക്കുക


ആറാം സമ്മാനം (5000 രൂപ)


ഏഴാം സമ്മാനം (2000 രൂപ)


എട്ടാം സമ്മാനം (1000 രൂപ)


ഒമ്പതാം സമ്മാനം (500 രൂപ)


പത്താം സമ്മാനം (400 രൂപ)


മൂന്നു ലക്ഷത്തി എൺപത്തിയെട്ടായിരത്തി എണ്ണൂറ്റി നാൽപതു സമ്മാനങ്ങളായിരുന്നു 2022- 23ലെ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പറിന് ഉണ്ടായിരുന്നത്. മുൻ വർഷത്തെക്കാൾ മൂന്നു ലക്ഷത്തി രണ്ടായിരത്തി നാണൂറ്റി അറുപതു സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പറിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ ആറുലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി മുന്നൂറു സമ്മാനങ്ങൾ.


ഏജന്റുമാർക്ക് ടിക്കറ്റ് വിൽപ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസന്റീവ് നൽകും. ഏറ്റവുമധികം ടിക്കറ്റ് വിൽപ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാർക്ക് സ്പെഷ്യൽ ഇൻസെന്റീവായി 35000 രൂപയും സെക്കൻഡ്, തേർഡ് ഹയസ്റ്റ് പർച്ചേസർമാർക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നൽകും.


Keralalotteryresult.net അല്ലെങ്കിൽ www.keralalotteries.com എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഫലങ്ങൾ പരിശോധിക്കാം. ടിക്കറ്റ് വാങ്ങുന്നവർക്ക് ടിക്കറ്റ് വാങ്ങുന്ന കടകളിലും ഫലങ്ങളെക്കുറിച്ച് അന്വേഷിക്കാം. പത്രങ്ങളിലും നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാനം കൈപ്പറ്റാൻ വിജയിച്ച ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി 30 ദിവസത്തിനകം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസുകളിൽ ഹാജരാകണം.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.