തിരുവനന്തപുരം:  കേരള സംസ്ഥാന ഭാഗ്യക്കുറി ഇനി മറ്റ് ജില്ലകളിലും നറുക്കെടുക്കും. ലോട്ടറി കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിൻറെ ഭാഗമായാണ് മറ്റ് ജില്ലകളിലേക്കും നറുക്കെടുപ്പ് എർപ്പെടുത്തുന്നത്. . ഇതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ഭാഗ്യക്കുറിവകുപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ  തിരുവനന്തപുരത്ത് മാത്രമാണ് നറുക്കെടുപ്പ് നടത്തുന്നത്.  ഇതോടെ  ജനങ്ങൾക്ക് നറുക്കെടുപ്പ് കാണാൻ അവസരം ഉണ്ടാകും. പ്രത്യേകം  വാഹനത്തിൽ കൊണ്ടുപോകാവുന്ന നറുക്കെടുപ്പ് യന്ത്രവും ഇതിന് ആവശ്യമാണ്. തിരുവനന്തപുരം സി.ഇ.ടി.യുമായി ഇതിൻറെ നിർമ്മാണ് സംബന്ധിച്ചും ചർച്ച ആരംഭിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.


കൂടുതൽ സമ്മാനങ്ങൾ


ഇപ്പോഴുള്ളതിന്റെ ഇരട്ടി സമ്മാനം ഭാഗ്യക്കുറിവകുപ്പ് ആളുകൾക്ക നൽകുന്നത് പരിശോധിക്കുന്നുണ്ട്. ഇതിന് മറ്റ് ചില സാങ്കേതിക തടസ്സങ്ങളുണ്ട്. സ്‌കാനിങ്ങ് യന്ത്രവത്കൃതമാക്കിയാലെ ഇത് നടപ്പാവു. നിലവിൽ ചെറിയ സമ്മാനങ്ങൾ ഏജൻറുമാരും വിൽപ്പനക്കാരുമാണ് നൽകുന്നത്. ഇതിന് ശേഷം ഇവർ ടിക്കറ്റുകൾ ലോട്ടറി ഓഫീസിൽ ഹാജരാക്കും. അവിടെനിന്നാണ് സമ്മാനം കൊടുത്ത പണം മടക്കിക്കൊടുക്കുന്നത്. 


ഈ പ്രക്രിയ ജീവനക്കാർ  ഇപ്പോൾ കൈകൊണ്ടാണ് ചെയ്യുന്നത്. ബാർകോഡ് വഴിയാണ് ടിക്കറ്റ് പരിശോധിക്കുന്നത്. ലക്ഷക്കണക്കിന് ടിക്കറ്റുകൾ ഇത്തരത്തിൽ സ്കാൻചെയ്യാൻ മതിയായ ജീവനക്കാരില്ല. എന്നാൽ ഇത് നടപ്പിലായാൽ ടിക്കറ്റിലെ സമ്മാനങ്ങളുടെ എണ്ണം 30 മുതൽ 50 ശതമാനംവരെ കൂട്ടാനാവും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.