Kerala Lottery : നേടാൻ പോകുന്നത് 70 ലക്ഷം രൂപ; ഇന്നത്തെ നിർമൽ ഭാഗ്യക്കുറി ഫലം ഉടൻ
Kerala Lottery Result Nirmal NR 351 : വൈകിട്ട് മൂന്ന് മണിക്കാണ് നിർമൽ ഭാഗ്യക്കുറി ഫലം പുറത്ത് വിടുക
Kerala Lottery Result 2023 Nirmal NR-351 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 351 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപനം ഉടൻ. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
നിർമൽ ഭാഗ്യക്കുറിയുടെ സമ്മാനതുക
ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
സമാശ്വാസ സമ്മാനം (8,000 രൂപ)
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
നാലാം സമ്മാനം (5,000 രൂപ)
അഞ്ചാം സമ്മാനം (1,000 രൂപ)
ആറാം സമ്മാനം (500 രൂപ)
ഏഴാം സമ്മാനം (100 രൂപ)
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.