Kerala Lottery Result 2023: 80 ലക്ഷം നേടുന്നത് ആര്? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം ഉടൻ
80 ലക്ഷം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. 8000 രൂപ സമാശ്വാസ സമ്മാനമായും ലഭിക്കും.
Kerala Lottery Result 2023: കാരുണ്യ പ്ലസ് കെഎൻ-471 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...